കള പറിക്കാനുള്ള വ്യഗ്രത

കള പറിക്കാനുള്ള വ്യഗ്രത
Published on

ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായിരുന്ന ആര്‍ച്ചുബിഷപ് ജോസഫ് പെരുന്തോട്ടം ഇപ്പോള്‍ വിരമിച്ചു വിശ്രമ ജീവിതം നയിക്കുകയാണ്. ഈ വിശ്രമകാലത്ത് അദ്ദേഹം നടത്തിയ ഒരു അഭിമുഖസംഭാഷണം എന്നെ അദ്ഭുതപ്പെടുത്തി. എറണാ കുളം-അങ്കമാലി അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാനയര്‍പ്പിക്കു ന്നതില്‍ അദ്ദേഹം അനല്പമായ കോപവും എതിര്‍പ്പും പ്രകടിപ്പി ക്കുന്നു! മാത്രമല്ല അതു 'നിയമവിരുദ്ധവും' അങ്ങനെ ചെയ്യുന്നവർ ക്കെതിരെ 'നടപടികള്‍' സ്വീകരിക്കാത്തതില്‍ വലിയ വിഷമമുള്ള വനുമാണ്. എന്തിനാണ് ഇപ്പോള്‍ അദ്ദേഹം ഈ വിഷയം വലിയ വിവാദമായി മാറ്റുന്നത്? ഇതു സംബന്ധമായി സഭയില്‍ നടന്ന തൊന്നും അദ്ദേഹം അറിഞ്ഞില്ലേ? അതോ അറിഞ്ഞിട്ടും അറി ഞ്ഞില്ല എന്നു നടിക്കുകയാണോ? അതെന്തിന്?

ഇപ്പോഴത്തെ മേജര്‍ ആര്‍ച്ചുബിഷപ് റാഫേല്‍ തട്ടിലും എറണാ കുളം-അങ്കമാലി അതിരൂപതയുടെ വികാരിയുമായ ആര്‍ച്ചുബിഷപ് ജോസഫ് പാംപ്ലാനിയും സംയുക്തമായി നടത്തിയ ചര്‍ച്ചകളും സമാവായവും സിനഡ് സമ്മേളനത്തിലും വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. ഇതിനെതിരെയാണ് കുര്‍ബാന യര്‍പ്പണം സാധുവല്ല എന്ന ആര്‍ച്ചുബിഷപ് പെരുന്തോട്ടം സംസാ രിക്കുന്നത്.

ക്രൈസ്തവ തനിമ അതിന്റെ കുരിശാണ്, അതു മറ്റുള്ളവര്‍ക്ക് കുരിശുണ്ടാക്കലല്ല.

മേജര്‍ ആര്‍ച്ചുബിഷപ് തട്ടിലും ഈ അതിരൂപതയുടെ മേജര്‍ ആര്‍ച്ചുബിഷപിന്റെ വികാരി ആര്‍ച്ചുബിഷപ് പാംപ്ലാനിയും 26-6-2025-ല്‍ ഒപ്പു വച്ച് ഇറക്കിയിട്ടുള്ള സര്‍ക്കുലര്‍ വ്യക്തമായി പറയുന്നു, “നിലവിലുള്ള കുര്‍ബാനക്രമം സാധുവായി തുടരാവു ന്നതും ഞായറാഴ്ച കടത്തിനു പരിഹാരമാകുന്നതുമാണ്.” മാത്രമല്ല ഇക്കാര്യം മേജര്‍ ആര്‍ച്ചുബിഷപും ആര്‍ച്ചുബിഷപ് പാംപ്ലാനിയും ലെയോ പതിനാലാമന്‍ മാര്‍പാപ്പയെ കണ്ടു കാര്യങ്ങള്‍ വ്യക്തമാക്കി യിട്ടുള്ളതുമാണ്. ഇത് ആര്‍ച്ചുബിഷപ് പെരുന്തോട്ടം അറിയാത്തത് അല്ലല്ലോ!

സിനഡിനുള്ളിലെ ഒരംഗം എന്ന വിധത്തില്‍ ഇതെല്ലാം അറി ഞ്ഞിരിക്കെ എന്തിനായിരുന്നു ഈ വീഡിയോ സന്ദേശം? ഈ പ്രശ്‌നം പരിഹാരമില്ലാതെ തുടരണമെന്നും അദ്ദേഹം ശഠിക്കുന്നത് എന്തിന്? സിനഡാലിറ്റിയെ സംബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ള സംഭാഷണത്തിന്റെ വഴിയാണ് പ്രശ്‌ന ങ്ങള്‍ പരിഹരിക്കാനുള്ള പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിന്റെയും ആര്‍ച്ചുബിഷപ് പാംപ്ലാനിയുടെയും ആധാരം. അതു നിഷേധിക്കു ന്നവര്‍ എന്താണ് ഉദേശിക്കുന്നത്?

ആര്‍ച്ചുബിഷപ്പ് പെരുന്തോട്ടത്തിനു സംഭാഷണവഴി സ്വീകാര്യ മല്ലേ? 'സിംബിള്‍ ആന്റ് ഓര്‍ഡിനറി' ആയവരെ കേള്‍ക്കേണ്ടതില്ല എന്ന ഒരു പാരമ്പര്യമുണ്ടോ? മാത്രമല്ല അനുസരിക്കാന്‍ വിസമ്മതി ക്കുന്നവരെ കളയായി മുദ്രകുത്തി പറിച്ചു മാറ്റണമോ? സഭയിലെ പ്രതിസന്ധി കളപറിച്ചു തന്നെ പരിഹരിക്കാത്തതിലുള്ള അമര്‍ഷ മാണോ അണപൊട്ടിയൊഴുകുന്നത്? യേശുക്രിസ്തു കളപറിക്കരു തെന്നും ആരെയും കളകളാക്കരുതെന്നും പഠിപ്പിക്കുന്നതു (മത്താ. 13:20) ശ്രവിക്കാന്‍ പലപ്പോഴും വൈരുധ്യവാദികള്‍ക്ക് സാധിക്കില്ല. മുന്‍ മേജര്‍ ആര്‍ച്ചുബിഷപ് ജോര്‍ജ് ആലഞ്ചേരിയെ മാര്‍പാപ്പ സ്ഥാനഭ്രഷ്ടനാക്കും എന്ന ചിന്തയോ അതൊഴിവാക്കാന്‍ വേണ്ടി മേജര്‍ ആര്‍ച്ചുബിഷപ്പിന് സര്‍ഗാത്മകനിലപാടുകള്‍ ഉപദേശി ക്കാനാേ സിനഡിനു കഴിഞ്ഞില്ല. ഏതു നുണ പറഞ്ഞും ഏതു യുദ്ധം നടത്തിയും സഭയെ വിജയിപ്പിക്കാനാണോ സീറോ മലബാര്‍ സഭ ശ്രമിക്കേണ്ടത്? ആര്‍ക്കിലെ ജോവാനെ (1412-1431) ചന്ത യില്‍ കുറ്റിയില്‍ കെട്ടി കത്തിച്ച സഭയുടെ ചരിത്രത്തിലേക്കാണോ ഈ സഭ നീങ്ങേണ്ടത്?

സീറോ മലബാര്‍ സഭയെ സമുദായമാക്കാന്‍ നടക്കുന്നവരുമുണ്ട്. അവര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതു സീറോ മലബാര്‍ സഭയുടെ ഒരു വികലതനിമയാണ്. ഇവിടെ മൗലികമായ വിശ്വസ്തത പുലര്‍ത്തേ ണ്ടത് ക്രൈസ്തവ തനിമയോടാണ്. ക്രൈസ്തവ തനിമ അതിന്റെ കുരിശാണ്, അതു മറ്റുള്ളവര്‍ക്ക് കുരിശുണ്ടാക്കലല്ല. ശത്രുക്കളെ ഉണ്ടാക്കി ശത്രുവിനെ ഇല്ലാതാക്കുന്ന യുദ്ധം നടത്തുന്ന ഹേഗേലി യന്‍ യുദ്ധഭ്രാന്താണ് ആധുനികകാലത്തെ ഫാസിസം. അതു ആധിപത്യജ്വരമാണ്.

ജാതി, വര്‍ഗം, ഗോത്രം, ദേശീയത എന്നിവയുടെ വിധിക്കു വിധേയമായ ജീവിതം. ജര്‍മ്മനിയിലെ നാസ്സികള്‍ ശത്രു ക്കളാക്കിയതു യഹൂദരെയാണ്. ഹിന്ദുത്വ ദേശീയതയുടെ ശത്രു ക്കള്‍ ആരാണ് എന്ന് അവര്‍ തന്നെ വിളംബരം ചെയ്തിട്ടുണ്ട്. സീറോ മലബാര്‍ സഭ ഉന്നതകുല ജാതരാണ് എന്ന മഹത്വവിചാരത്തിന്റെ വര്‍ഗീയതയിലാണോ വളരേണ്ടത്? ഇത് ഈഡിപ്പസ് പുരാണ ജീവിതത്തിന്റെ വഴി നടത്തമാണ്. അത് ധര്‍മ്മത്തിന്റെ വഴിയല്ല. മനുഷ്യജീവിതത്തില്‍ രണ്ട് അദ്ഭുതങ്ങളുണ്ട്. അതു സ്‌നേഹവും ഭാവി വചനവുമാണ്, രണ്ടും സമ്മേളിക്കുമ്പോള്‍ അതു രക്ഷാകര മാകും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org