

റോം രൂപതയുടെ മെത്രാന്‍ കൂടിയായ ലിയോ പതിനാലാമന്‍ പാപ്പ, റോം രൂപതയ്ക്കായി നാല് പുതിയ സഹായമെത്രാന്മാരെ നിയമിച്ചു. റോം രൂപതാവൈദികരായ ഈ നാല് പേരും രൂപതയുടെ വിവിധ മേഖലകളില്‍ വികാരിമാരായി സേവനമനുഷ്ഠിച്ചുവന്നവരാണ്. സ്‌തേ ഫനോ സ്പരപാനി, അലെസാന്ദ്രോ ത്സെനോബ്ബി, ആന്ദ്രെയ കാര്‍ലെവാലെ, മാര്‍ക്കോ വലേന്തി എന്നിവരാണ് സഹായ മെത്രാന്മാരായി നിയമിക്കപ്പെട്ടത്.
രൂപതയില്‍ പാപ്പായുടെ വികാരിയായി സേവനമനുഷ്ഠിക്കുന്ന കർദിനാള്‍ ബാള്‍ദൊ റെയ്ന പുതിയ നിയമനങ്ങള്‍ സംബന്ധിച്ച പ്രഖ്യാപനം നടത്തി. ഏറെ നാളുകളായി തങ്ങള്‍ കാത്തി രുന്ന ഒരു വാര്‍ത്തയാണ്, രൂപതയിലെ വൈദികരും വിശ്വാ സികളും ഏറെ ബഹുമാനിച്ചിരുന്ന ഈ വൈദികരുടെ പുതിയ നിയമനമെന്ന് കർദിനാള്‍ റെയ്ന പ്രസ്താവിച്ചു.
റോം നഗരത്തിന്റെ വടക്കന്‍ ഭാഗത്തിനുവേണ്ടിയുള്ള വികാരി ജനറലും, സെന്റ് ബേസില്‍ ഇടവക വികാരിയു മായിരുന്നു പുതിയ സഹായമെത്രാന്മാരില്‍ ഒരാളായ അഭി. സ്‌തേഫനോ സ്പരപാനി. റോം നഗരത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങൾക്കുവേണ്ടിയുള്ള വികാരി ജനറലും, സെന്റ് ലൂസി ഇടവക വികാരിയുമായിരുന്നു പുതിയ സഹായ മെത്രാന്മാരില്‍ രണ്ടാമത്തെയാളായ അലെസാന്ദ്രോ ത്സെനോബ്ബി.
സ്നാപകയോഹന്നാന്റെ നാമത്തിലുള്ള ഇടവകവികാരിയായിരുന്നു ആന്ദ്രെയ കാര്‍ലെവാലെ. ക്രിസ്തുവിന്റെ രൂപാന്തരീകരണ ഇടവകയുടെ വികാരിയായിരുന്നു മാര്‍ക്കോ വലേന്തി.