ക്രൈസ്തവ സമുദായ  ശക്തീകരണം: അതിരൂപതയിൽ 16 ഫൊറോന കൺവെൻഷനുകൾ നടത്തും.

സമുദായ ജ്വാല 2k26 : സമുദായ നവീകരണത്തിന് കുടുംബകൂട്ടായ്മകൾ
Published on

തൃശ്ശൂർ: തൃശ്ശൂർ അതിരൂപത കുടുംബ കൂട്ടായ്മ 16 ഫൊറോന കൺവെൻഷനുകൾ 'സമുദായ ജ്വാല 2k26 ' സംഘടിപ്പിക്കുന്നു.
സമുദായ ശക്തീകരണം, കുടുംബകൂട്ടായ്മ സജീവമാക്കൽ എന്നിവയാണ് ക്രൈസ്തവ സമുദായകൂട്ടായ്മ കൺവെൻഷനുകളുടെ ലക്ഷ്യം. 'സമുദായ നവീകരണത്തിന് കുടുംബകൂട്ടായ്മകൾ ' എന്നതാണ് മുദ്രവാക്യം.

മാർച്ച് ഒന്നിന് രണ്ടു മണിക്ക് തൃശ്ശൂർ ബസിലിക്ക പാരീഷ് ഹാളിൽ അതിരൂപത ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അതിരൂപത തല ഉദ്ഘാടനം നിർവഹിച്ചു. ബസിലിക്ക വികാരി ഫാ. തോമസ് കാക്കശ്ശേരി അധ്യക്ഷനായിരുന്നു. ഫാ. രാജു അക്കര , അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ എന്നിവർ ക്ലാസുകൾ നയിച്ചു. അതിരൂപത കുടുംബകൂട്ടായ്മ ഡയറക്ടർ ഫാ. ഫ്രാൻസീസ് ട്വിങ്കിൾ വാഴപ്പിളളി, ജനറൽ കൺവീനർ പ്രൊഫ. ജോർജ് അലക്സ്, ബസിലിക്ക കൺവീനർ അഡ്വ. ജോസഫ് എന്നിവർ പ്രസംഗിച്ചു. പുത്തൂർ ഫൊറോനയിലും പാലയൂർ ഫൊറോനയിലും കൺവൻഷനുകൾ  ഞായറാഴ്ച നടത്തി.

മാർച്ച് എട്ടിന് ഞായറാഴ്ച ലൂർദ്ദ്, വേലൂർ, പഴുവിൽ, ഒല്ലൂർ, പുതുക്കാട്, കണ്ടശ്ശംങ്കടവ് ഫൊറോനകളിലും മാർച്ച് 15 ന് ചേലക്കര, പറപ്പൂർ, കൊട്ടേക്കാട്, എരുമപ്പെട്ടി, വടക്കാഞ്ചേരി, മറ്റo ഫൊറോനകളിലും സമ്മേളനങ്ങൾ നടക്കും.
അതിരൂപത സഹായമൊതാൻ മാർ ടോണി നീലങ്കാവിൽ  അഡ്വ ബിജു കുണ്ടുകുളം, ഫാ. റോയ് വടക്കൻ, ഫാ. ലിജോ ചിറ്റിലപ്പിള്ളി, ഫാ. ടൈസൺ മണ്ടുംപാല, ഫാ. ജിയോ തെക്കിനിയത്ത്, ഡോ. ജോബി കാക്കശ്ശേരി, റോണി അഗസ്റ്റിൻ, എൻ.പി. ജാക്സൺ, ഫാ. അനീഷ് കൂത്തൂർ, ഡോ. ഡെയ്സൺ പാണങ്ങാടൻ എന്നിവർ ക്ലാസുകൾ നയിക്കും.

സഭയും സമുദായവും നേരിടുന്ന സമകാലീന പ്രശ്നങ്ങളും അവഗണനയും സമ്മേളനത്തിൽ ചർച്ച ചെയ്യുന്നതാണ്. സീറോമലബാർ സഭ 2026 സമുദായ ശക്തീകരണ വർഷമായിട്ടാണ് ആചരിക്കുന്നത്. ഈയവസരത്തിൽ സമുദായ അംഗങ്ങളിൽ അവബോധം സൃഷ്ടിക്കാനും കൺവെൻഷൻ ലക്ഷ്യമിടുന്നുണ്ട്.

3300 കുടുംബകൂട്ടായ്മ യൂണിറ്റുകളിൽ നിന്നായി 25000 കുടുംബകൂട്ടായ്മ ഭാരവാഹികൾ പങ്കെടുക്കുമെന്ന് അതിരൂപത കുടുംബകൂട്ടായ്മ കൺവീനർ പ്രൊഫ. ജോർജ് അലക്സ് ,ജനറൽ സെക്രട്ടറി ഏ.ഡി. ഷാജു എന്നിവർ അറിയിച്ചു. 

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org