International

അവശവിഭാഗങ്ങള്‍ക്കു വാക്‌സിന്‍ ലഭ്യമാക്കാന്‍ വത്തിക്കാന്‍ കമ്മീഷന്‍

Sathyadeepam

കൊറോണാ വൈറസ് വാക്‌സിന്റെ നീതിപൂര്‍വകമായ വിതരണം ഉറപ്പാക്കാന്‍ പരമാവധി യത്‌നിക്കുമെന്നു വത്തിക്കാന്റെ കോവിഡ് – 19 കമ്മീഷന്‍ വ്യക്തമാക്കി. അവശജനവിഭാഗങ്ങള്‍ക്കു വാക്‌സിന്‍ ലഭ്യമാക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കുമെന്നു കമ്മീഷന്‍ മേധാവി കാര്‍ഡിനല്‍ പീറ്റര്‍ ടര്‍ക്‌സണ്‍ പ്രസ്താവിച്ചു. റെക്കോഡ് സമയത്തിനുള്ളില്‍ വാക്‌സിന്‍ വികസിപ്പിച്ച ശാസ്ത്രസമൂഹത്തിനു നന്ദി പറയുന്നു. നാമെല്ലാം ഏക മാനവ കുടുംബത്തിലെ അംഗങ്ങളാണെന്നു കാണിക്കാനുള്ള സമയമാണിത് – കാര്‍ഡിനല്‍ വിശദീകരിച്ചു. കോവിഡ് പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയ കഴിഞ്ഞ ഏപ്രിലിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സഭയുടെ ആഭിമുഖ്യത്തില്‍ കോവിഡ് കമ്മീഷന്‍ രൂപീകരിച്ചത്.
വാക്‌സിന്റെ ഗുണമേന്മ, രീതിശാസ്ത്രം, വില എന്നിവയെ കുറിച്ച് ഒരു ധാര്‍മ്മിക-ശാസ്ത്രീയ വിലയിരുത്തല്‍ കമ്മീഷന്‍ നടത്തുന്നുണ്ട്. ആഗോള വാക്‌സിന്‍ വിതരണത്തിനു പ്രാദേശികസഭകളുമായും മതേതര സംഘടനകളുമായും കമ്മീഷന്‍ സഹകരിക്കും.

പള്ളിയകങ്ങളിലെ “സ്ത്രീശരീരങ്ങൾ”

ധ്യാനപരിപാടികൾ വീണ്ടും വിചാരപ്പെടണം

വേമ്പനാട് ഡയലോഗ്‌സ് 2026: കേരളത്തിന്റെ നീല സമ്പദ് വ്യവസ്ഥയുടെ ഭാവി ചര്‍ച്ച ചെയ്യാന്‍ ആഗോള വിദഗ്ധര്‍ ചേര്‍ത്തല നൈപുണ്യയില്‍ ഒത്തുചേരുന്നു

വൈദികരുടെ ക്രിക്കറ്റ് മത്സരത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു കിരീടം

ഉന്മാദം