International

വൈദിക ബ്രഹ്മചര്യം സഭയ്ക്കുള്ള ദാനം -ഫ്രാന്‍സിസ് മാര്‍പാപ്പ

Sathyadeepam

ബ്രഹ്മചര്യം സഭയ്ക്കുള്ള ദാനമാണെന്നും അത് ഐച്ഛികമാക്കുന്നതിനോട് ഒട്ടും യോജിക്കുന്നില്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി. പനാമയില്‍ ആഗോളയുവജനദിനാഘോഷത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന മാര്‍പാപ്പ വി മാനത്തില്‍ വച്ചു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു. വൈദികരെ തീരെ ലഭിക്കാത്ത വളരെ വിദൂരസ്ഥങ്ങളായ സ്ഥലങ്ങളില്‍ വിവാഹിത വൈദികരെ അനുവദിക്കുന്നതിനുള്ള സാദ്ധ്യത ആലോചിക്കാവുന്നതാണെങ്കിലും താനിന്നു വരെ അതേക്കുറിച്ച് ചിന്തിക്കുകയോ പ്രാര്‍ത്ഥിക്കുകയോ ചെയ്തിട്ടില്ലെന്നും മാര്‍പാപ്പ വ്യക്തമാക്കി.

പൗരസ്ത്യകത്തോലിക്കാസഭകളിലും ആംഗ്ലിക്കന്‍ സഭയില്‍ നിന്നു കത്തോലിക്കാസഭയിലേയ്ക്കു ചേരുന്നവരിലും ഉള്ള വിവാഹിതവൈദികരുടെ കാര്യത്തെ കുറിച്ചു ചോദിച്ചപ്പോള്‍ "ബ്രഹ്മചര്യനിയമം മാറ്റുന്നതിനു മുമ്പു ജീവനുപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു" എന്ന പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ വാക്കുകള്‍ ഉദ്ധരിക്കുകയാണു ഫ്രാന്‍സിസ് മാര്‍പാപ്പ ചെയ്തത്. വൈദികബ്രഹ്മചര്യനിയമം ഊട്ടിയുറപ്പിച്ചുകൊണ്ട് പോള്‍ ആറാമന്‍ മാര്‍ പാപ്പ 1967-ല്‍ പ്രസിദ്ധീകരിച്ച ചാക്രികലേഖനത്തെ കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും