International

അമേരിക്കന്‍ വൈസ് പ്രസിഡണ്ട് മാര്‍പാപ്പയെ സന്ദര്‍ശിച്ചു

Sathyadeepam

അമേരിക്കയുടെ പുതിയ വൈസ് പ്രസിഡണ്ട് ജെ ഡി വാന്‍സ് ഈസ്റ്റര്‍ ഞായറാഴ്ച രാവിലെ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു.

ഇരുവരും ഈസ്റ്റര്‍ സമ്മാനങ്ങള്‍ പരസ്പരം കൈമാറുകയും ഹ്രസ്വമായ സംഭാഷണം നടത്തുകയും ചെയ്തുവെന്ന് വത്തിക്കാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഭാര്യക്കും മക്കള്‍ക്കും ഉള്ള കൊന്തകളും മാര്‍പാപ്പ വാന്‍സിനെ ഏല്‍പ്പിച്ചു. പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്കു മുമ്പ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെട്രോ പരോളിനുമായി വൈസ് പ്രസിഡണ്ട് വാന്‍സ് സംഭാഷണം നടത്തി.

അന്താരാഷ്ട്ര ബന്ധങ്ങള്‍, മതസ്വാതന്ത്ര്യം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഭാഷണ വിഷയമായതായി വത്തിക്കാന്‍ അറിയിച്ചു.

ദുഃഖവെള്ളിയാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ തിരുക്കര്‍മ്മങ്ങളിലും വാന്‍സും കുടുംബവും പങ്കുകൊണ്ടു.

മാര്‍പാപ്പ ആഫ്രിക്കന്‍ പര്യടനത്തില്‍

ക്രിസ്ത്യന്‍ ക്ഷേമബോര്‍ഡ് ദുരുദ്ദേശ്യപരമായേക്കാമെന്നു നിരീക്ഷകര്‍

വിശുദ്ധ അനിസെത്തൂസ് (166) : ഏപ്രില്‍ 17

അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം പിൻവലിച്ചു

ട്രംപിനെതിരെ അമേരിക്കന്‍ കത്തോലിക്കാ മെത്രാന്മാര്‍