International

യു എസ് മെത്രാന്മാര്‍ ക്യൂബന്‍ പ്രസിഡന്റിനെ സന്ദര്‍ശിച്ചു

Sathyadeepam

അമേരിക്കന്‍ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ പ്രതിനിധി കള്‍ ക്യൂബന്‍ പ്രസിഡന്റ് മിഗുവല്‍ ഡയസ്-കാനലിനെ ഹവാനയില്‍ സന്ദര്‍ശിച്ചു. കര്‍ദ്ദിനാള്‍ സീന്‍ പാട്രിക് ഒമാലിയുടെ നേതൃത്വത്തി ലുള്ള പ്രതിനിധി സംഘത്തില്‍ നീതിക്കും സമാധാനത്തിനും വേണ്ടി യുള്ള സമിതിയുടെ ചെയര്‍മാന്‍ ആർച്ചുബിഷപ് ബോറിസ് ഗുഡ്സിയാക്, ഇന്റര്‍നാഷണല്‍ ജസ്റ്റിസ് ആന്‍ഡ് പീസ് ഓഫീസ് ഡയറക്ടര്‍ ക്രിസ്റ്റഫര്‍ ലുങ്ക്വിസ്റ്റ്, ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള മെഡിക്കല്‍ സംഘടനയായ സോമോസ് കമ്മ്യൂണിറ്റി കെയറിന്റെ എക്‌സിക്യൂട്ടീവ് പ്രസിഡന്റ് മാരിയോ ജീസസ് പരേഡെസ് എന്നിവരും ഉള്‍പ്പെട്ടിരുന്നു.

പ്രസിഡന്റിനൊപ്പം സെന്‍ട്രല്‍ കമ്മിറ്റി അംഗവും ക്യൂബയിലെ മതകാര്യ ഓഫീസ് മേധാവിയുമായ കാരിദാദ് ഡീഗോ ക്യൂബന്‍ വിദേശ കാര്യ സഹമന്ത്രി കാര്‍ലോസ് ഫെര്‍ണാണ്ടസ് ഡി കോസിയോയും ഉണ്ടായിരുന്നു. സാന്ത്യാഗോ ഡി ക്യൂബയുടെ നിയുക്ത ആർച്ചുബിഷപ് ജുവാന്‍ ഗബ്രിയേല്‍ ഡയസ് റൂയിസും ചടങ്ങില്‍ സന്നിഹിതനായിരുന്നു.

മെലിസ ചുഴലിക്കാറ്റ് ബാധിച്ച വരെ സഹായിക്കുന്നതിനായി 2025 ജനുവരി മുതല്‍, അമേരിക്കന്‍ സര്‍ക്കാരില്‍ നിന്ന് ക്യൂബയിലേക്കു മാനുഷിക സഹായം ലഭിക്കുന്നുണ്ട്. അമേരിക്കയിലെ കത്തോലിക്കാസഭ വഴി അയയ്ക്കുന്ന ഈ സഹായം, ക്യൂബന്‍ സര്‍ക്കാരിന്റെ ഇടപെടലില്ലാതെ കാരിത്താസ് ക്യൂബ വഴിയാണ് വിതരണം ചെയ്യുന്നത്.

കാര്‍ഡിനല്‍ സീന്‍ ഒമാലി പലതവണ ക്യൂബ സന്ദര്‍ശിച്ചിട്ടുണ്ട്. ചില അവസരങ്ങളില്‍ ‘ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രതിനിധി എന്ന നിലയില്‍ നയതന്ത്രപരമായ ചുമതലകളോടെയാണ്’ അദ്ദേഹം എത്തിയതെന്നും യു എസ് മെത്രാന്‍ സംഘത്തിന്റെ വക്താവ് സൂചിപ്പിച്ചു.

നാം ദൈവത്തിന്റെ അടിമകളല്ല, പ്രിയപ്പെട്ട മക്കള്‍

ജോര്‍ദാന്‍ സഭ ക്രിസ്മസ് ആഘോഷങ്ങള്‍ റദ്ദാക്കി

പെറുവില്‍ പാപ്പായ്ക്കു ലഭിച്ചത് വികാരഭരിതമായ സ്വീകരണം

ലോകദരിദ്രദിനം സഭ ആചരിച്ചു

വിശുദ്ധ ഫെലിക്‌സ് (1127-1212) : നവംബര്‍ 20