പെറുവില്‍ പാപ്പായ്ക്കു ലഭിച്ചത് വികാരഭരിതമായ സ്വീകരണം

Pope Francis received an emotional welcome in Peru.
Published on: 

പെറുവില്‍ തന്റെ മുന്‍ രൂപതയുടെ ആസ്ഥാന ത്തു ചെന്നുചേര്‍ന്ന ലിയോ പതിനാലാമന്‍ പാപ്പായ്ക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. ‘ചിക്ലായോയിലേക്ക് തിരിച്ചെത്തുന്നത് എത്ര വലിയ സന്തോഷമാണ്! നിങ്ങളോടൊപ്പം ഒരിക്കല്‍ക്കൂടി ആയിരിക്കാന്‍ കഴിയുന്നത് എനിക്കൊരു അനുഗ്രഹമാണ്,’ നഗരത്തിന് പുറത്തുള്ള മൈതാനിയില്‍ അര്‍പ്പിച്ച ദിവ്യബലിയിലെ വചനപ്രഘോഷണത്തിന്റെ തുടക്കത്തില്‍ ലിയോ മാര്‍പാപ്പ പറഞ്ഞു. ഒരു മാസം മുമ്പ് താന്‍ കാന്‍സര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു എന്ന ഹൃദയസ്പര്‍ശിയായ ഓര്‍മ്മപ്പെടുത്തലും നടത്തി.

വത്തിക്കാന്റെ കണക്കനുസരിച്ച്, പാമ്പാസ് ഡി പിമെന്റലിലെ ദിവ്യബലി വേദിയിലേക്കുള്ള മാര്‍പാപ്പയുടെ യാത്രാമധ്യേ ഏകദേശം 10 ലക്ഷം ആളുകള്‍ ഇരുവശങ്ങളി ലുമായി അണിനിരന്നു. കൂടാതെ 5 ലക്ഷത്തോളം ആളുകള്‍ ദിവ്യബലിയില്‍ പങ്കെടുക്കുകയും ചെയ്തു.

പെറുവിലെ രണ്ട് പതിറ്റാണ്ടുകാലത്തെ മിഷനറി പ്രവര്‍ത്തനത്തിനിടയില്‍ എട്ട് വര്‍ഷത്തോളം ലിയോ മാര്‍പാപ്പ ചിക്ലായോ രൂപതയുടെ മെത്രാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. എല്ലാവരും സുവിശേഷവല്‍ക്കരണത്തിനായി വിളിക്കപ്പെട്ട വരാണെന്ന് തന്റെ വചനപ്രഘോഷണത്തില്‍, അദ്ദേഹം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.