

ദൈവാനുഗ്രഹങ്ങള്‍ മനുഷ്യരുടെയും പ്രകൃതിയുടെയും നന്മയും വളര്‍ച്ചയും മുന്നില്‍ക്കണ്ട് ഉത്തരവാദിത്വത്തോടെ വിനിയോഗിക്കുക, സത്യവും നീതിയും സാഹോദര്യവും ജീവിതത്തില്‍ പുലര്‍ത്തുക. ദൈവം മനുഷ്യനില്‍ വിശ്വാസമര്‍പ്പിക്കുകയും തന്റെ അനുഗ്രഹങ്ങള്‍ അവനെ ഭരമേല്പിക്കുകയും ചെയ്യുന്നുവെന്നു താലന്തുകളെക്കുറിച്ചുള്ള ഉപമ വിശദീകരിക്കുന്നു. നല്ലവനും വിശ്വസ്തനുമായ ദാസനാകുക എന്നതിന്റെ അര്‍ത്ഥം ദൈവത്തിന്റെ നന്മയ്ക്കും അവന് നമ്മിലുള്ള വിശ്വാസത്തിനും അനുയോജ്യമായി ജീവിക്കുകയും നമുക്ക് ലഭിച്ച കഴിവുകള്‍ നന്മയുടെ ഫലങ്ങള്‍ പുറപ്പെടുവിക്കാ നായി വിനിയോഗിക്കുകയും ചെയ്യുക എന്നതാണ്.
അധികാരത്തിന്റെ ധാര്‍ഷ്ട്യം ജീവിക്കുന്നതും, അതുമൂലം സാധാരണ മനുഷ്യര്‍ ദുരിതമനുഭവിക്കു ന്നതുമായ ഒരു ലോകത്ത്, ദാസരായിരിക്കുന്നവര്ക്ക് സ്വാതന്ത്ര്യവും, അധികാരിയെന്ന് കരുതപ്പെടുന്ന വരോട് പരിവര്‍ത്തനത്തിനുള്ള ആഹ്വാനവുമാണ് യേശു പ്രഖ്യാപിക്കുന്നത്. ദൈവത്തോടുള്ള ഭയത്തില്‍നിന്ന് മാറി, അവിടുത്തെ സ്നേഹത്തി ലുള്ള വിശ്വാസത്തിലേക്ക് മനുഷ്യര്‍ വളരണം. നാം അടിമകളല്ല, ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളാണെന്ന് തിരിച്ചറിയണം.
മനുഷ്യജീവിതത്തിന്റെ നന്മയും പ്രകൃതിയുടെ സുസ്ഥിരതയും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യന്റെ അന്തസ്സിനെ മുറിവേല്പിക്കുന്ന അതിക്രമ ങ്ങളും തൊഴില്‍ മേഖലയിലെ ചൂഷണങ്ങളും പരിസ്ഥിതിയെ കൊള്ളയടിക്കുകയും ഭൂമിയുടെ സൗന്ദര്യത്തെയും നശിപ്പിക്കുകയും ചെയ്യുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങളും കുറ്റകരമാണ്. ദൈവം നല്കിയ താലന്തുകള്‍ കുഴിച്ചിടുന്ന മനോഭാവമാണ് ഇന്നും പലയിടങ്ങളിലും നിലനില്ക്കു ന്നത്. സൃഷ്ടിയെ കൊള്ളയടി ക്കുകയും മലിനമാക്കുകയും ചെയ്യുന്ന പ്രവണതകള്‍ ഇന്നും മനുഷ്യജീവിതവും പ്രകൃതിയുടെ സുസ്ഥിരതയും ദുരിതപൂര്‍ണ്ണമാക്കുന്നു. അവയ്ക്കെതിരെ പ്രവര്‍ത്തിക്കുക.
ദൈവം നല്കിയ താലന്തുകള്‍ വളര്‍ത്തുന്നതിനായി മൂന്ന് കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. ഒന്നാമതായി, ഒരു സമൂഹമെന്ന നിലയില്‍ വിശ്വാസം ഒരുമിച്ച് വളര്‍ത്തുകയും, പ്രാര്‍ത്ഥനയിലൂടെയും കൂദാശകളിലൂടെയും കുടുംബങ്ങളിലും ഇടവകകളിലും വിദ്യാലയങ്ങളിലും സമൂഹത്തിലും ദൈവത്തിന്റെ സ്നേഹവും നീതിയും പ്രചരിപ്പിക്കുകയും വേണം. ദൈവമേകുന്ന രക്ഷ ആഘോഷിക്കുകയും, മാനവികതയുടെ മുറിവുകളെ സൗഖ്യപ്പെടുത്തുകയും ചെയ്യണം.
രണ്ടാമതായി, യുവാക്കള്‍ക്കും കുട്ടികള്‍ക്കും വയോധികര്‍ക്കും ദരിദ്രര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും ശ്രദ്ധയും കരുതലും നല്‍കിക്കൊണ്ട് മാനവികത വളര്‍ത്തണം. അക്രമത്തിന് സ്നേഹത്തിലൂടെയും അഴിമതിക്ക് സത്യസന്ധതയിലൂടെയും മറുപടി നല്‍കണം. മനുഷ്യനെ കരുതുന്നയിടങ്ങളില്‍ പ്രകൃതി പുഷ്പിക്കും, കാരുണ്യത്തിന്റെ സംസ്കാരം ആദ്ധ്യാത്മികമായ മലിനീകരണത്തെ ശുദ്ധമാക്കും.
മൂന്നാമതായി, മയക്കുമരുന്നിലും സമ്പത്തിലും അധികാരത്തിലുമല്ല, ദൈവകൃപയിലും സാഹോദര്യത്തിലും സന്തോഷം കണ്ടെത്താനാണ് ക്രൈസ്തവര്‍ പരിശ്രമിക്കേണ്ടത്.
(പെറുവിലേക്കു നടത്തിയ സന്ദര്‍ശനത്തിനിടെ നവംബര്‍ 15-ന് പുകാല്പയിലെ സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍, ഒരു ലക്ഷം വിശ്വാസികള്‍ക്കൊപ്പം ദിവ്യബലിയര്‍പ്പിച്ചു നല്കിയ സന്ദേശത്തില്‍ നിന്ന്.)