International

ഉക്രെയ്‌നില്‍ സമാധാനത്തിനായി സംഭാഷണവും ഘടനാപരമായ നടപടികളും ആവശ്യമാണ്: പാപ്പ

Sathyadeepam

ഉക്രെയ്‌നിനും റഷ്യയ്ക്കും ഇടയില്‍ തുടരുന്ന യുദ്ധസാഹചര്യത്തില്‍, സമാധാനത്തിനായി കൂടുതല്‍ സംഭാഷണങ്ങള്‍ക്കും പുതിയ ഘടനാപരമായ നടപടികള്‍ക്കും തയ്യാറാകണമെന്ന് ലിയോ പതിനാലാമന്‍ പാപ്പ ആഹ്വാനം ചെയ്തു. സെന്റ് പീറ്റേഴ്‌സ് അങ്കണ ത്തില്‍, സകല വിശുദ്ധരുടെയും തിരുനാള്‍ ദിനത്തില്‍ നടന്ന മധ്യാഹ്ന പ്രാര്‍ത്ഥനയ്ക്കുശേഷം സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്.

റഷ്യയുടെ നിയന്ത്രണത്തിലുള്ള ഉക്രെയ്നിയന്‍ നഗരമായ ഒലേഷ്‌കി യില്‍ നിന്ന് ഈ ആഴ്ച നൂറുകണ ക്കിനു സാധാരണക്കാരെ ഒഴിപ്പി ക്കാന്‍ വഴിയൊരുക്കിയ അപൂര്‍വ്വ മാനുഷിക വെടിനിര്‍ത്തലിനെ ക്കുറിച്ച് പാപ്പ പരാമര്‍ശിച്ചു. നഗരത്തിലെ സാധാരണ ജനതയെ സഹായിക്കുന്നതിനായി നടത്തിയ മാനുഷികദൗത്യത്തിന് ഇരുവിഭാഗ വും തമ്മില്‍ കാണിച്ച സഹകരണം സമാധാനത്തിനായുള്ള പുതിയ തുടക്കങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു.

നയതന്ത്രശ്രമങ്ങളെ തുടര്‍ന്നു നടത്തിയ ഈ അപൂര്‍വ്വ മാനുഷിക ദൗത്യത്തിനു പിന്നില്‍ ലിയോ പതിനാലാമന്‍ പാപ്പയുടെയും, യു.എസ്. പ്രഥമ വനിത മെലാനിയ ട്രംപിന്റെയും ഇടപെടലുകള്‍ ഉണ്ടായിരുന്നു. മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നതിനും ആളുകളെ ഒഴിപ്പിക്കുന്നതിനും അനുമതി നല്‍കണമെന്ന് പാപ്പ വ്യക്തിപരമായി റഷ്യന്‍ ഭരണാധികാരിയോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. ലോകമെമ്പാടും യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന എല്ലാവരെയും സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ കന്യകാമറിയത്തിന് സമര്‍പ്പിക്കുന്നതായും പാപ്പ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.

കാരുണ്യത്തിന്റെ പുതിയ അധ്യായത്തിനു തുടക്കമിട്ട് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രല്‍

അഞ്ച് ഫ്രാന്‍സിസ്‌കന്‍ മിഷനറിമാരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു

വിശുദ്ധ ലെയോനാര്‍ഡ് ലിമോസിന്‍ (-559) : നവംബര്‍ 6

ബംഗാളിൽ ക്രൈസ്തവരെ വീണ്ടും ലക്ഷ്യമിട്ട് ഹിന്ദുത്വവാദികള്‍; ക്രൈസ്തവ ദേവാലയത്തിന്റെ കൂദാശയ്ക്കിടെ ആക്രമണം

കാഴ്ചപ്പാടുകൾ നിരന്തരം മാറിക്കൊണ്ടിരിക്കുമ്പോഴാണ് കവിതയുടെ സാധ്യതകൾ കൂടുന്നത്:  പ്രൊഫ. എസ്. ജോസഫ്