വിശുദ്ധ ലെയോനാര്‍ഡ് ലിമോസിന്‍ (-559) : നവംബര്‍ 6

വിശുദ്ധ ലെയോനാര്‍ഡ് ലിമോസിന്‍ (-559) : നവംബര്‍ 6

ക്ലോവിസ് ഒന്നാമന്‍ ചക്രവര്‍ത്തിയുടെ രാജസദസ്സിലെ ഒരു പ്രഭുവായിരുന്നു ലെയോനാര്‍ഡ്. ഫ്രാന്‍സിലെ റെയിംസില്‍ നിന്നുള്ള വി. റെമീജിയസാണ് ലെയോനാര്‍ഡിനെ ക്രിസ്തീയ വിശ്വാസിയാക്കിയതെന്നു കരുതപ്പെടുന്നു. പിന്നീട്, ലെയൊനാര്‍ഡ് സന്ന്യാസിയാകുകയും ഗാസ്‌കണിയില്‍ വചനം പ്രസംഗിക്കുകയും ചെയ്തു. നൊബ്ലാക്കില്‍ ഒരു ആശ്രമം സ്ഥാപിച്ച്, മരണംവരെ അദ്ദേഹം അതിന്റെ ഭരണഭാരം വഹിച്ചു. ക്ലോവിസ് രാജാവിന്റെ ബഹുമാനാദരവുകള്‍ നേടിയെടുത്ത ലെയോനാര്‍ഡ് ആവശ്യപ്പെടുന്ന ഏതു തടവുകാരനെയും മോചിപ്പിക്കാന്‍ രാജാവ് തയ്യാറായിരുന്നു.
ദക്ഷിണ ജര്‍മ്മനിയിലും ആസ്ത്രിയായിലും ബൊഹേമിയായിലും ലെയൊനാര്‍ഡിന്റെ ആശ്രമജീവിതശൈലിക്കു പ്രചാരവും അംഗീകാരവും ലഭിച്ചു. അദ്ദേഹത്തിന്റെ പേരില്‍ ധാരാളം അത്ഭുതങ്ങള്‍ നടന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
എല്ലാ രോഗികളുടെയും പ്രത്യേകിച്ച് മനോരോഗികളുടെയും ഗര്‍ഭിണികളുടെയും സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനാണ് വി. ലെയോനാര്‍ഡ് ലിമോസിന്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org