International

വിശുദ്ധ കുര്‍ബാനയിലെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ യു എസ് സഭ പ്രത്യേക പരിപാടികളിലേയ്ക്ക്

Sathyadeepam

കോവിഡ് മൂലം ഞായറാഴ്ച കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനു കൊടുത്തിരുന്ന ഒഴിവ് എടുത്തു മാറ്റിയതുകൊണ്ടു മാത്രം ആളുകള്‍ പള്ളിയിലേക്കു വരില്ലെന്നും അതിനു പ്രത്യേക പരിപാടികള്‍ ആവശ്യമാണെന്നും അമേരിക്കന്‍ സഭയില്‍ നടത്തിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. വാതിലുകള്‍ തുറ ന്നു കാത്തിരുന്നാല്‍ മാത്രം ആളുകള്‍ വരിക എന്ന ത് ഇന്നത്തെ സംസ്‌കാരത്തില്‍ അസാദ്ധ്യമാണെ ന്ന് ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കാത്തലിക് മിഷണറി ഡിസൈപ്പിള്‍സിന്റെ സ്ഥാപകന്‍ മാര്‍സല്‍ ലെജ്യൂണ്‍ പറഞ്ഞു. ഞായറാഴ്ചകളില്‍ ദിവ്യബലിക്കെത്തിയിരുന്നവരില്‍ ഒരു വിഭാഗം ശീലത്തിന്റെ ഭാഗമായാണ് അതു ചെയ്തിരുന്നതെന്ന് ചില സര്‍വേകള്‍ തെളിയിച്ചിരുന്നു. 18 മാസം പള്ളികളില്‍ നിന്നു വിട്ടുനിന്നത് അത്തരമാളുകള്‍ പിന്തിരിയാന്‍ കാരണമായേക്കും. അവരുമായി ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ഇടവകകള്‍ മുന്നോട്ടു വരണം – അദ്ദേഹം നിര്‍ദേശിച്ചു.

image

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]