വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി ഭാരവാഹികള്‍

Published on

എറണാകുളം: കത്തോലിക്ക സഭയിലെ രാജ്യാന്തര അല്‍മായ സ്വയം സന്നദ്ധ സാഹോദര്യ ജീവകാരുണ്യ പ്രസ്ഥാനമായ സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ വരാപ്പുഴ അതിരൂപത സെന്‍ട്രല്‍ കൗണ്‍സിലിന്റെ പ്രസിഡന്റായി ടി എം ജോസഫ് തൈപ്പറമ്പിലും ബോര്‍ഡ് അംഗങ്ങളും സ്ഥാനമേറ്റു. ആറു വര്‍ഷത്തേക്കാണ് ഈ ചുമതല.

ചേരാനല്ലൂര്‍ സെന്റ് ജെയിംസ് ഇടവകാംഗ മാണ് ജോസഫ് തൈപ്പറമ്പില്‍. വിന്‍സെന്റ് ഡി പോള്‍ കോണ്‍ഫറന്‍സില്‍ 1983 ഡിസംബറില്‍ അംഗമായ ജോസഫ് കഴിഞ്ഞ 43 വര്‍ഷമായി വിന്‍സെന്‍ഷ്യന്‍ ഫ്രറ്റേണിറ്റിയില്‍ നിസ്തുല സേവനം അനുഷ്ഠിച്ചുവരികയാണ്. യുവജന പ്രതിനിധിയായി രണ്ടായിരാമാണ്ടില്‍ സെന്‍ട്രല്‍ കൗണ്‍സിലിലേക്ക് നിയോഗിക്കപ്പെട്ടു. കേന്ദ്ര സംഘടനയില്‍ യൂത്ത് ആനിമേറ്റര്‍, ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചു.

ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3.96 കോടി രൂപയുടെ ബജറ്റുമായി അതിരൂപതയില്‍ വിവിധ മേഖലകളില്‍ പാവപ്പെട്ടവര്‍ക്കായി നിരവധി ഉപവി പ്രവര്‍ത്തനങ്ങളാണ് സൊസൈറ്റി ചെയ്തത്. അതിരൂപതയില്‍ 160 വിന്‍സെന്റ് ഡി പോള്‍ കോണ്‍ഫറന്‍സുകളിലായി 1500-ലേറെ അംഗങ്ങ ളുണ്ട്. ഇതില്‍ 45 വനിതാ കോണ്‍ഫറന്‍സു കളിലെ 498 അംഗങ്ങളും ഉള്‍പ്പെടുന്നു.

രണ്ട് യുവജന കോണ്‍ഫറന്‍സുകളാണ് അതിരൂപതയില്‍ സജീവമായുള്ളത്. പാറേക്കാട്ടില്‍ ഫണ്ട് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്, തയ്യല്‍മെഷീന്‍ വിതരണം, ലൂര്‍ദ് ആശുപത്രിയുടെ സഹകരണത്തോടെ ഓക്‌സിജന്‍ കോണ്‍സന്‍ ട്രേറ്റര്‍ ശുശ്രൂഷ, ഉടയാട സ്റ്റിച്ച് ആര്‍ട്‌സ്, രക്തദാനം, ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് തുടങ്ങി വിവിധ തലങ്ങളില്‍ ക്ഷേമപ്രവര്‍ത്തന ങ്ങള്‍ സൊസൈറ്റി നടത്തുന്നുണ്ട്.

എറണാകുളം ആശിര്‍ഭവനില്‍ നടന്ന സ്ഥാനാ രോഹണ ചടങ്ങില്‍ സ്ഥാനമൊഴിയുന്ന സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ് റോക്കി രാജന്‍ അധ്യക്ഷത വഹിച്ചു. നാഷണല്‍ കൗണ്‍സില്‍ പ്രസിഡന്റ് ജൂഡ് മംഗള്‍രാജ് മുഖ്യപ്രഭാഷണം നടത്തി. നാഷണല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സെബാസ്റ്റിയന്‍ തോമസ്, വരാപ്പുഴ അതിരൂപത ചാന്‍സലര്‍ ഫാ. എബിജിന്‍ അറയ്ക്കല്‍, സെന്‍ട്രല്‍ കൗണ്‍സില്‍ ആധ്യാത്മിക ഉപദേഷ്ടാവ് മോണ്‍. ക്ലീറ്റസ് പറമ്പലോത്ത്,

കേരള റീജണല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍ പി ടി മാനുവല്‍ പള്ളിപ്പറ മ്പില്‍, റാഫേല്‍ കളത്തിവീട്ടില്‍, ഷെവലിയര്‍ ഡോ. പ്രീമൂസ് പെരിഞ്ചേരി, ആന്റണി തുണ്ട ത്തില്‍, ബീന പി ജെ, ജോയ് കെ ദേവസ്സി, ഫ്രാന്‍സിസ് ജോസഫ്, നെല്‍സണ്‍ കൊറയ, ആന്റണി കുറ്റിശ്ശേരി, ബില്‍ഫി സെബാസ്റ്റിയന്‍ എന്നിവര്‍ പ്രസംഗിച്ചു. ആശിര്‍ഭവന്‍ ഡയറക്ടര്‍ ഫാ. വിന്‍സെന്റ് വാര്യത്തിന്റെ മുഖ്യകാര്‍മ്മികത്വ ത്തില്‍ അര്‍പ്പിച്ച ദിവ്യബലിയെ തുടര്‍ന്നായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org