International

സിംഗപ്പൂരില്‍ ആയിരത്തോളം മുതിര്‍ന്നവര്‍ മാമ്മോദീസ സ്വീകരിച്ചു

Sathyadeepam

സിംഗപ്പൂരില്‍ 966 മുതിര്‍ന്നവര്‍ ഈസ്റ്റര്‍ രാത്രിയില്‍ മാമ്മോദീസ സ്വീകരിച്ചു. സിംഗപ്പൂരിലെ തൊആ പയൊഹ് എന്ന സ്ഥലത്തുള്ള ഉത്ഥിതനായ ക്രിസ്തുവിന്റെ നാമത്തിലുള്ള ദേവാലയത്തിലായിരുന്നു അത്.

നവസ്‌നാനിതര്‍, എല്ലായ്‌പ്പോഴും, കത്തോലിക്ക സമൂഹത്തിന് ദാനമാണെന്നും കര്‍ത്താവ് ഹൃദയങ്ങളില്‍ നിഗൂഢ വഴികളിലൂടെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ അടയാളമാണെന്നും

മാമ്മോദിസ സ്വീകരിച്ച 966 പേരില്‍ ഒരാളായ 42 വയസ്സുകാരിയായ ക്വീനീ എന്‍ജി സാക്ഷ്യപ്പെടുത്തി. തനിക്കു 20 വയസ്സു പ്രായമുള്ളപ്പോഴാണ് താന്‍ ക്രിസ്തുവിനെക്കുറിച്ച് ആദ്യമായി കേട്ടതെന്നും

തുടര്‍ന്ന് പലപ്പോഴായി പ്രൊട്ടസ്റ്റന്റ് സമൂഹങ്ങളില്‍ പോകാറുണ്ടായിരുന്നുവെന്നും പീന്നീട് തൊഴില്‍ സംബന്ധമായിട്ടാണ് കത്തോലിക്കരുമായി ഇടപഴകാന്‍ അവസരം ലഭിച്ചതെന്നും

അവരുടെ ലാളിത്യത്തിലും മാനവികതയിലും താന്‍ ആകൃഷ്ടയാകുകയുമായിരുന്നുവെന്നും ക്വീനി വെളിപ്പെടുത്തി.

59 ലക്ഷത്തോളം നിവാസികളുള്ള സിംഗപ്പൂരില്‍ കത്തോലിക്കരുടെ സംഖ്യ 4 ലക്ഷത്തോളം മാത്രമാണെന്ന് കണക്കാക്കപ്പെടുന്നു.

പ്രേഷിതവാര്‍ത്താ ഏജന്‍സിയായ ഫീദെസ് ആണ് ഈ വിവരങ്ങള്‍ നല്കിയത്.

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16