International

അഭയാര്‍ത്ഥി പാവയ്ക്കു പാപ്പായുടെ സ്വാഗതം

Sathyadeepam

രക്ഷാകര്‍ത്താക്കളില്ലാത്ത അഭയാര്‍ത്ഥിക്കുട്ടികളുടെ പ്രശ്‌നത്തിലേയ്ക്കു ശ്രദ്ധയാകര്‍ഷിച്ചുകൊണ്ട് പര്യടനം നടത്തുന്ന പാവ 'ലിറ്റില്‍ അമലിനു' ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനിലേയ്ക്കു സ്വാഗതമോതി. 11 അടി ഉയരമുള്ള ചലിക്കുന്ന പാവ തുര്‍ക്കിയുടെയും സിറിയയുടെയും അതിര്‍ത്തിയില്‍ നിന്ന് ഇംഗ്ലണ്ടിലേയ്ക്കുള്ള യാത്രയിലാണ് വത്തിക്കാനിലെത്തിയത്. കുടിയേറ്റക്കാരായ അനേകം കുട്ടികളോടൊപ്പമാണ് മാര്‍പാപ്പ പാവയെ കണ്ടത്. വത്തിക്കാന്‍ കുടിയേറ്റ-അഭയാര്‍ത്ഥി വിഭാഗം അണ്ടര്‍ സെക്രട്ടറി കാര്‍ഡിനല്‍ മൈക്കിള്‍ സെണി, കുടിയേറ്റക്കാരുടെ അജപാലനചുമതല വഹിക്കുന്ന റോം രൂപയുടെ സഹായമെത്രാനും റുമേനിയക്കാരനുമായ ബിഷപ് ബെനോനി അംബരസ് തുടങ്ങിയവര്‍ ലിറ്റില്‍ അമലിന്റെ വത്തിക്കാന്‍ പര്യടനത്തിനു നേതൃത്വം നല്‍കി.

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16