International

രൂപതാ ഫിനാന്‍സ് ഓഫീസര്‍ ആയി കന്യാസ്ത്രി നിയമിതയായി

sathyadeepam

കത്തോലിക്കാ സഭയിലെ പ്രസിദ്ധമായ വെനീസ് പാട്രിയാര്‍ക്കേറ്റിലാണ് ചരിത്രത്തിലാദ്യമായി ഒരു കന്യാസ്ത്രീയെ രൂപതാ ഫിനാന്‍സ് ഓഫീസര്‍ ആയി നിയമിച്ചത്. വെനീസിന്റെ പാത്രിയര്‍ക്കിസ് മോണ്‍സിഞ്ഞോര്‍ ഫ്രഞ്ചെസ്‌കൊ മോറാലിയയാണ് (Msgr. Francesco Moraglia) ബ്രസീലുകാരിയായ സിസ്റ്റര്‍ സിമോണി പെരേരയെ (Simone Pereira) ഈ ഉത്തരവാദിത്വത്തിലേക്കു നിയമിക്കുന്ന അസാധാരണമായ തീരുമാനം എടുത്തത്.
48 വയസുകാരിയായ സി. സിമോണി Institute of daughters of St. Joseph എന്ന സന്യാസ സഭാംഗവും, കോണ്‍ഗ്രിഗേഷന്റെ ഇപ്പോഴത്തെ സെക്രട്ടറി ജനറലുമാണ്. കാനോന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള സിസ്റ്റര്‍ 2006 ലാണ് വെനീസില്‍ എത്തുന്നത്. അഞ്ചു വര്‍ഷത്തേക്കാണ് നിയമനം.

'അപ്രതീക്ഷിതമായ ഈ നിയമനം എന്നെയും എന്റെ സന്യാസ സമൂഹത്തെയും അതിശയിപ്പികുന്നതാണ്. എങ്കിലും വിശ്വാസ ചൈതന്യത്താല്‍ ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു.' എന്നാണ് ഈ നിയമനത്തെകുറിച്ച് സിസ്റ്റര്‍ പ്രതികരിച്ചതു.

200-ഓളം വൈദികര്‍ ഉള്ള വെനീസ് രൂപതയില്‍ ഇത് ആദ്യമായാണ് ഒരു വനിതയെ ഇത്തരത്തിലുള്ള പദവിയിലേക്ക് നിയമിക്കുന്നത് എങ്കിലും ആഗോള സഭാ ചരിത്രത്തില്‍ ഇതാദ്യ സംഭവമല്ല. 2019 ല്‍ ഇറ്റലിയിലെ തന്നെ പാദുവ രൂപതയില്‍ 56 വയസുകാരിയും, വിവാഹിതയും , മൂന്ന് മക്കളുടെ അമ്മയുമായ വാന്ന ചെറേത്തയെ (Vanna Ceretta) രൂപതയുടെ ഫിനാന്‍സ് ഓഫീസര്‍ ആയി മോണ്‍സിഞ്ഞോര്‍ ക്ലൗദിയോ ചിപ്പോള്ള (Mons. Claudio Cipolla) നിയമിച്ചിരുന്നു.

കൂടാതെ അമേരിക്കയിലെ 197 രൂപതകളില്‍ 130 രൂപതകളിലും രൂപതകളുടെ പ്രധാനപ്പെട്ട പദവികളായ ചാന്‍സിലര്‍ , ഫിനാന്‍സ് ഓഫീസര്‍ , സ്‌കൂള്‍സ് സൂപ്രണ്ട് – എന്നി പദവികളില്‍ പലതിലും സ്ത്രീകളാണ് നിയമിതരായിരിക്കുന്നത് എന്ന് ഓണ്‍ലൈന്‍ പത്രമായ Crux റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്.

സഭയിലെ സ്ത്രീകളുടെ സ്ഥാനത്തെകുറിച്ചും അവസരങ്ങളെകുറിച്ചും സംസാരിക്കുകയും , വത്തിക്കാന്റെ നയതന്ത്ര വിഭാഗത്തിലെ ഉയര്‍ന്ന പദവിയിലേക്ക് ഒരു വനിതയെ നിയമിക്കുകയും ചെയ്ത ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ തുറവിയിലേക്കു സഭ വളരുന്നു എന്നതിന്റെ അടയാളമായി ഈ നിയമനങ്ങളെ കരുതാം.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം