International

സ്‌ഫോടനത്തില്‍ തകര്‍ന്ന ബെയ്‌റൂട്ടിലെ പള്ളി പുനഃനിര്‍മ്മിച്ചു

Sathyadeepam

ലെബനോനിലെ ബെയ്‌റൂട്ടില്‍ കനത്ത രാസവസ്തു സ്‌ഫോടനത്തില്‍ തകര്‍ന്ന കത്തോലിക്കാ ദേവാലയം പുനഃനിര്‍മ്മിക്കുകയും ആരാധനയ്ക്കായി തുറന്നു കൊടുക്കുകയും ചെയ്തു. വികസ്വരരാജ്യങ്ങളിലെ ക്രൈസ്തവസഭയെ സഹായിക്കുന്ന എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് എന്ന സംഘടനയുടെ ധനസഹായത്തോടെയായിരുന്നു പുനഃനിര്‍മ്മാണം. ബെയ്‌റൂട്ട് തുറമുഖത്തുണ്ടായ സ്‌ഫോടനത്തില്‍ ലെബനോന്‍ കടുത്ത പ്രതിസന്ധി നേരിട്ടിരുന്നു. അനേകം നാശനഷ്ടങ്ങളുണ്ടായി. ഈശോസഭയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഈ പള്ളിയില്‍ ഫ്രഞ്ച്, ഇംഗ്ലീഷ്, അറബി ഭാഷകളില്‍ ദിവ്യബലിയര്‍പ്പണം സ്ഥിരമായി നടന്നിരുന്നു.

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി

വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)

ഹ്രസ്വ കഥാപ്രസംഗ മത്സരം: എൻട്രികൾ ക്ഷണിച്ചു

ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കുള്ള ഭവനങ്ങളുടെ ശിലാസ്ഥാപനം നടത്തി

പുതിയ യുഗത്തിന്റെ രണ്ടു യുവ വിശുദ്ധർ