International

സാങ്കേതിക വിദ്യകള്‍ ഒരിക്കലും നിഷ്പക്ഷമല്ല: വത്തിക്കാന്‍

Sathyadeepam

ന്യൂയോര്‍ക്കില്‍ വച്ച്, നിര്‍മ്മിതബുദ്ധിയെക്കുറിച്ചുള്ള സ്വതന്ത്ര അന്തര്‍ദേശീയ ശാസ്ത്രീയസംഘത്തിന്റെ സഹാധ്യക്ഷന്മാരുമായി നടന്ന ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയുടെ സമ്മേളനത്തില്‍, ഐക്യരാഷ്ട്രസഭയിലെ വത്തിക്കാന്‍ നിരീക്ഷക ദൗത്യസംഘം സഭയുടെ പ്രതികരണം അറിയിച്ചു.

ലിയോ പതിനാലാമന്‍ പാപ്പായുടെ ആദ്യ ചാക്രികലേഖനമായ, ‘മാഞ്ഞിഫിക്ക ഹുമാനിത്താസ്’, മുമ്പോട്ടുവയ്ക്കുന്ന ആരോഗ്യപരമായ ആശയങ്ങള്‍ വത്തിക്കാന്റെ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

നിര്‍മ്മിതബുദ്ധിയുമായി ബന്ധപ്പെട്ട അവസരങ്ങളു ടെയും, അപകടസാധ്യതകളുടെയും വിലയിരുത്തല്‍ പുരോഗതിക്ക് തടസ്സമായല്ല, മറിച്ച് ഉത്തരവാദിത്തത്തിന്റെ ഒരു പ്രവൃത്തിയായി കാണണമെന്നു വത്തിക്കാന്‍ ഓര്‍മ്മിപ്പിച്ചു.

സാങ്കേതികവിദ്യ ഒരിക്കലും നിഷ്പക്ഷമല്ല എന്നും, ഇത് രൂപകല്പന ചെയ്യുകയും ധനസഹായം നല്‍കുകയും നിയന്ത്രിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവരുടെ മുന്‍ഗണന കളെയും അനുമാനങ്ങളെയും ഇത് സ്വാധീനിക്കുന്നു ണ്ടെന്നും വത്തിക്കാന്‍ മുന്നറിയിപ്പു നല്‍കി. അതിനാല്‍ ഇവയുടെ ഉപയോഗത്തിലും, രൂപകല്പനയിലും ധാര്‍മ്മിക മായ ഒരു വിവേചനം ഏറെ പ്രധാനപ്പെട്ടതാണെന്നും, പ്രസ്താവനയില്‍ വത്തിക്കാന്‍ വിശദീകരിച്ചു.

ഹങ്കറിയിലെ വിശുദ്ധ സ്റ്റീഫന്‍  (969-1038) : ആഗസ്റ്റ് 16

സാമുവൽ - Chap 01 [3 of 3]

കന്യകാമാതാവിന്റെ സ്വര്‍ഗ്ഗാരോപണം  (ആഗസ്റ്റ് 15)

ഫ്രാൻസിസ് 800-ാം വർഷാചരണവും ഉദ്ഘാടനവും പൂർണദണ്ഡ വിമോചനവും നടത്തി

ഗുഹാവാസികളോട്