ഫ്രാൻസിസ് 800-ാം വർഷാചരണവും ഉദ്ഘാടനവും പൂർണദണ്ഡ വിമോചനവും നടത്തി

Francis celebrated the 800th anniversary, inaugurated it, and granted plenary indulgences
Published on

ആലുവ : എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി മാർ ജോസഫ് പാംപ്ലാനി ആലുവ നസ്രേത്ത് ദേവാലയത്തിൽ വച്ച് ഉദ്ഘാടനം നിർവഹിച്ചു. സെന്റ് തോമസ് കപ്പൂച്ചിൻ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ ഫാ. ജെയ്സൻ കാളനും ആശ്രമ സുപ്പീരിയർ ഫാ. ജോഷി വാസുപുരത്തുകാരനും നിരവധി വൈദികരും സന്ന്യാസിനി, സന്ന്യാസികളും ആഘോഷ കമ്മിറ്റി അംഗങ്ങളും വിശ്വാസികളും ചേർന്ന് സ്വീകരിച്ചു.

തുടർന്ന് മാർ ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തിൽ ആശ്രമത്തിൽ നിന്ന് വിശുദ്ധരുടെ തിരുശേഷിപ്പുകളും ഫ്രാൻസീസിന്റെ രൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും നടത്തി. ദേവാലയത്തിന് മുന്നിൽ ഒരുക്കിയിരുന്ന ജൂബിലി കവാടം തുറന്ന് ദേവാലയത്തിൽ പ്രവേശിപ്പിച്ച് ദിവ്യബലിക്ക് തുടക്കം കുറിച്ചു.

ദിവ്യബലിക്കുശേഷം പൂർണ ദണ്ഡവിമോചന പ്രാർത്ഥനയും തിരുശേഷിപ്പിന്റെ ആശീർവാദവും തിരുശേഷിപ്പ് വന്ദനവും സ്നേഹവിരുന്നും ഉണ്ടായിരുന്നു.

2027 ജനുവരി 10 വരെയുള്ള എല്ലാ മാസാദ്യ വെള്ളിയാഴ്ചകളിൽ ഇത് പ്രമാണിച്ച് പൂർണദണ്ഡവിമോചനം പ്രാപിക്കാനുള്ള ദേവാലയമായി പ്രഖ്യാപിച്ചു.

logo
Sathyadeepam Online
www.sathyadeepam.org