International

സ്വിസ് ഗാര്‍ഡുകളുടെ സത്യപ്രതിജ്ഞ അതിഥികളില്ലാതെ

Sathyadeepam

മാര്‍പാപ്പയുടെ അംഗരക്ഷകവിഭാഗമായ പൊന്തിഫിക്കില്‍ സ്വിസ് ഗാര്‍ഡില്‍ 38 പുതിയ അംഗങ്ങള്‍ അടുത്ത ഒക്‌ടോബര്‍ 4-നു സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. മെയ് 6-നു നടത്താന്‍ നിശ്ചയിച്ചിരുന്ന ഈ ചടങ്ങ് കോവിഡ് മൂലമാണു മാറ്റിവച്ചത്. പുതിയ തീയതിയില്‍ നടത്തുമ്പോഴും ഗാര്‍ഡുകളുടെ മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ചടങ്ങില്‍ പ്രവേശനമുണ്ടായിരിക്കില്ല. 1527-ല്‍ റോം ആക്രമിക്കപ്പെട്ടപ്പോള്‍ ക്ലെമന്റ് ഏഴാമന്‍ പാപ്പായെ രക്ഷിക്കുന്നതിനിടെ ജീവന്‍ ത്യജിച്ച 147 സ്വിസ്ഗാര്‍ഡുകളുടെ ഓര്‍മ്മദിവസമാണ് മെയ് 6.

വിശുദ്ധ ജോസഫ് കൂപ്പര്‍ത്തീനോ (1603-1663) : സെപ്തംബര്‍ 18

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി