International

റഷ്യന്‍ പാത്രിയര്‍ക്കീസുമായുള്ള കൂടിക്കാഴ്ച റദ്ദാക്കിയെന്നു മാര്‍പാപ്പ

Sathyadeepam

റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാദ്ധ്യക്ഷനായ പാത്രിയര്‍ക്കീസ് കിറിലുമായി നടത്താന്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയതായി ഫ്രാന്‍സിസ് മാര്‍പാപ്പ അറിയിച്ചു. അടുത്ത ജൂണില്‍ ലെബനോന്‍ സന്ദര്‍ശനത്തിനിടെ ജറുസലേമില്‍ വച്ചു തമ്മില്‍ കാണാനായിരുന്നു ഇരുനേതാക്കളുടെയും പരിപാടി. എന്നാല്‍, ഈ ഘട്ടത്തില്‍ തങ്ങള്‍ ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത് ഒരുപാടു ആശയക്കുഴപ്പം സൃഷ്ടിച്ചേക്കാമെന്നു വത്തിക്കാന്‍ നയതന്ത്രവിഭാഗത്തിനു ബോദ്ധ്യപ്പെട്ടതിനെ തുടര്‍ന്നാണ് റദ്ദാക്കലെന്നും ഒരു അര്‍ജന്റീനിയന്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പാപ്പാ പറഞ്ഞു. പാത്രിയര്‍ക്കീസും താനും തമ്മില്‍ നല്ല ബന്ധത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

2016 ക്യൂബയിലെ ഹവാന വിമാനത്താവളത്തില്‍ വച്ച് പാപ്പായും പാത്രിയര്‍ക്കീസും കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു മാര്‍പാപ്പയും റഷ്യന്‍ പാത്രിയര്‍ക്കീസും തമ്മില്‍ നടക്കുന്ന ചരിത്രത്തിലെ ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. 2013 അധികാരത്തിലെത്തിയതുമുതല്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുമായുള്ള ബന്ധങ്ങള്‍ ഊഷ്മളമാക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേകമായി ശ്രമിച്ചു വരികയാണ്.

ജീവിതകഥ

ക്രിസ്തുവിന്റെ സുഹൃത്തുക്കളായതിനാല്‍ വൈദികര്‍ സന്തോഷമുള്ളവരായിരിക്കണം : ലിയോ മാര്‍പാപ്പ

ദമാസ്‌കസ്: കൂട്ട മൃതസംസ്‌കാരത്തിന് പാത്രിയര്‍ക്കീസുമാര്‍ നേതൃത്വം നല്‍കി

ക്ഷമയും പരസ്പര വിശ്വാസവും സഭയില്‍ ഐക്യം വളര്‍ത്തുന്നു

ഗ്രഹാം സ്റ്റെയിന്‍സ് കേസിലെ പ്രതി ക്രൈസ്തവവിശ്വാസം സ്വീകരിച്ചു