International

സുഡാനില്‍ ഈശോസഭാ വൈദികന്‍ കൊല്ലപ്പെട്ടു

Sathyadeepam

ദക്ഷിണ സുഡാനില്‍ ഈശോസഭാ വൈദികനായ ഫാ. വിക്ടര്‍ ലൂക് ഒധ്യാംബോ വെടിയേറ്റു കൊല്ലപ്പെട്ടു. കെനിയന്‍ സ്വദേശിയായ ഫാ. വിക്ടര്‍ സുഡാനില്‍ ഒരു ടീച്ചേഴ്സ് കോളേജിന്‍റെ പ്രിന്‍സിപ്പലായി സേവനം ചെയ്തു വരികയായിരുന്നു. 62 കാരനായ അദ്ദേഹം കഴിഞ്ഞ പത്തു വര്‍ഷമായി സുഡാനിലായിരുന്നു. മുമ്പു കെനിയയിലും ടാന്‍സാനിയയിലും സേവനം ചെയ്തിട്ടുണ്ട്. മൂന്നു രാജ്യങ്ങളിലായി ആയിരകണക്കിനു വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹം പ്രിയപ്പെട്ട അദ്ധ്യാപകനായിരുന്നു. മണ്ണിലടക്കപ്പെട്ട ഒരു വിത്തുപോലെയാണ് അദ്ദേഹത്തിന്‍റെ മരണമെന്നും അതില്‍നിന്ന് അനേകം ഫലങ്ങളുണ്ടാകുമെന്നും ഈശോസഭാ സൂപ്പീരിയര്‍ ജനറല്‍ തന്‍റെ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. ടിവി കണ്ടുകൊണ്ടിരിക്കുമ്പോള്‍ കടന്നു കയറിയ അക്രമികള്‍ വെടിവയ്പു നടത്തുകയായിരുന്നു.

image

അറിവിന്റെ ആകാശവും സ്വതന്ത്രചിറകുകളും

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍