International

സ്പാനിഷ് സഭയ്ക്കു രാജാവു നന്ദി പറഞ്ഞു

Sathyadeepam

കോവിഡ് പകര്‍ച്ചവ്യാധിയെ നേരിടുന്നതിനു നല്‍കിയ സേവനങ്ങള്‍ക്ക് സ്‌പെയിനിലെ കത്തോലിക്കാസഭയ്ക്കു രാജാവ് ഫിലിപ് ആറാമന്‍ നന്ദി പറഞ്ഞു. സ്പാനിഷ് കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ ജുവാന്‍ ജോസ് ഒമെല്ലായെ ഫോണില്‍ വിളിച്ചു സംസാരിച്ച രാജാവ്, പകര്‍ച്ചവ്യാധി മൂലം വൈദികര്‍ മരണപ്പെട്ടതില്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. നൂറോളം വൈദികരാണ് സ്‌പെയിനില്‍ കോവിഡ് ബാധിച്ചു മരിച്ചത്. ദരിദ്രര്‍ക്കും വയോധികര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും നിത്യരോഗികള്‍ക്കും കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും മദ്യാസക്തര്‍ക്കും വേണ്ടിയുള്ള അനേകം സ്ഥാപനങ്ങള്‍ നടത്തുന്ന സ്‌പെയിനിലെ സഭ ഈ സംവിധാനങ്ങളുപയോഗിച്ചു കോവിഡ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നു.

image

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും