ക്രൈസ്തവ മൂല്യങ്ങൾ മുറുകെ പിടിക്കാൻ നിനക്ക് കഴിയുമോ?

ക്രൈസ്തവ മൂല്യങ്ങൾ മുറുകെ പിടിക്കാൻ നിനക്ക് കഴിയുമോ?
Published on
  • ജെൻസ്

Q

ഭൂരിഭാഗം ആളുകളും തെറ്റായ ഒരു കാര്യം ശരിയാണെന്ന് വാദിക്കുമ്പോൾ, ഉദാഹരണത്തിന് ലഹരി ഉപയോഗം അല്ലെങ്കിൽ അധാർമ്മികമായ ബന്ധങ്ങൾ etc., ക്രൈസ്തവ മൂല്യങ്ങൾ മുറുകെ പിടിക്കാൻ നിനക്ക് കഴിയുമോ?

A

ചെറുപ്പം മുതൽ എന്റെ മാതാപിതാക്കളും ബന്ധുമിത്രാദികളും എന്റെ മതാധ്യാപകരും പറഞ്ഞുതന്ന കാര്യങ്ങളും പിന്നീട് അൾത്താര സംഘത്തിൽ ചേർന്നപ്പോൾ അവിടുന്ന് ലഭിച്ച പല മൂല്യങ്ങളുമാണ് ക്രിസ്തുവിന്റെ പ്രബോധനങ്ങൾ ക്കനുസരിച്ചുള്ള ജീവിതം നയിക്കുന്നതാണ് ശരിക്കുമുള്ള ലഹരി എന്ന് എന്നെ പഠിപ്പിച്ചത്.

A
  • ഇന്നത്തെ കുട്ടികളും യുവാക്കളും സുഹൃദ്ബന്ധങ്ങൾക്കും സോഷ്യൽ മീഡിയയ്ക്കും അമിത പ്രാധാന്യം നൽകുന്നുണ്ട്. കൂട്ടുകാരുടെ ഇടയിൽ ഒറ്റപ്പെട്ടുപോകുമോ എന്ന ഭയത്താൽ തെറ്റായ പ്രവണതകളെ എതിർക്കാൻ പലരും തയ്യാറാകുന്നില്ല. മറിച്ച്, അനുകരിക്കുകയാണ്.

  • കൗതുകത്തിന് തുടങ്ങുന്ന ലഹരി ഉപയോഗം പിന്നീട് ഒഴിവാക്കാൻ പറ്റാത്ത അഡിക്ഷനായി മാറുന്നു. അതുപോലെ തന്നെ, സോഷ്യൽ മീഡിയയിൽ കാണുന്ന കാര്യങ്ങൾ വിമർശന ബുദ്ധിയില്ലാതെ അനുകരിക്കുന്നത് മറ്റുള്ളവരുടെ ജീവിതത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാൻ കാരണമാകുന്നുണ്ട്.

A
  • ഇത്തരം സാഹചര്യങ്ങളിൽ നിന്ന് അകന്നു നിൽക്കാൻ ദൈവവചനവും യേശുക്രിസ്തുവിന്റെ ഉപദേശങ്ങളുമാണ് എന്നെ ഏറ്റവും അധികം സഹായിച്ചത്. 12 വർഷത്തെ വിശ്വാസ പരിശീലന ക്ലാസുകളിൽ നിന്ന് ലഭിച്ച മൂല്യങ്ങൾ ശരിയും തെറ്റും തിരിച്ചറിയാൻ സഹായിക്കുമെന്നത് തീർച്ചയാണ്.

  • ചെറുപ്പം മുതല്‍ എന്റെ മാതാപിതാക്കളും ബന്ധുമിത്രാദികളും എന്റെ മതാധ്യാപകരും പറഞ്ഞുതന്ന കാര്യങ്ങളും പിന്നീട് അള്‍ത്താര സംഘത്തില്‍ ചേര്‍ന്നപ്പോള്‍ അവിടുന്ന് ലഭിച്ച പല മൂല്യങ്ങളുമാണ് ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ക്കനുസരിച്ചുള്ള ജീവിതം നയിക്കുന്നതാണ് ശരിക്കുമുള്ള ലഹരി എന്ന് എന്നെ പഠിപ്പിച്ചത്.

A
  • സുഹൃത്തുക്കള്‍ക്കിടയില്‍ ആണെങ്കിലും തെറ്റ് കാണുമ്പോള്‍ അത് തെറ്റാണെന്ന് പറയുവാനും അവരെ നേര്‍വഴിയിലേക്ക് നയിക്കാനും പലപ്പോഴും എനിക്ക് സാധിച്ചിട്ടുണ്ട്.

  • സാമൂഹിക സമ്മര്‍ദ്ദങ്ങളും ആകര്‍ഷണങ്ങളും ശക്തമായാലും സത്യം, ബുദ്ധി, ആത്മനിയന്ത്രണം, സ്‌നേഹം എന്നിങ്ങനെ തുടങ്ങുന്ന ക്രിസ്തീയ മൂല്യങ്ങള്‍ യാതൊരുവിധ വിട്ടുവീഴ്ചയും കൂടാതെ ഒരു ആത്മീയ ജീവിതം നയിക്കാന്‍ നമ്മെ സഹായിക്കും.

A
  • തെറ്റിനെ തിരുത്തി നന്മയിലേക്ക് വഴിനടത്തുന്നതാണ് യഥാർത്ഥ സാക്ഷ്യം. വിശുദ്ധ കാർലോ അക്കുത്തിസിന്റെ ജീവിതം സോഷ്യൽ മീഡിയ ശരിയായ രീതിയിൽ ഉപയോഗിക്കുന്നതിന് ഉത്തമ ഉദാഹരണമായി നമുക്ക് ചൂണ്ടിക്കാണിക്കാവുന്നതാണ്.

  • കുട്ടികളെ സോഷ്യൽ മീഡിയയിൽ നിന്നോ സുഹൃദ്ബന്ധങ്ങളിൽ നിന്നോ അകറ്റി നിർത്തുകയല്ല വേണ്ടത്, മറിച്ച് അവയുടെ മൂല്യം മനസ്സിലാക്കി നന്മയോടെ ഉപയോഗിക്കാൻ അവരെ പഠിപ്പിക്കുകയാണ് വേണ്ടത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org