International

പ്രാദേശിക സഭകള്‍ക്കുള്ള 2027 സിനഡല്‍ അസ്സംബ്ലി മാര്‍ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചു

Sathyadeepam

2027-ല്‍ നടക്കുന്ന പ്രാദേശിക സഭകളുടെ സിനഡല്‍ സമ്മേളനങ്ങള്‍ക്ക് ആവശ്യകമായ മാനദണ്ഡ ങ്ങളും പ്രായോഗിക മാർഗനിർദേശങ്ങളും അടങ്ങിയ പഠന സഹായി, സിനഡിന്റെ ജനറല്‍ സെക്രട്ടേറിയേറ്റ് പ്രസിദ്ധീകരിച്ചു. www.synod.va എന്ന വെബ്സൈറ്റില്‍ വിവിധ ഭാഷകളില്‍ ഈ രേഖ ലഭ്യമാണെന്നു, സെക്ര ട്ടേറിയേറ്റില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പ്രാദേശിക സഭാകൂട്ടായ്മകളുടെ യാത്രയില്‍, കര്‍ത്താവ് കരം പിടിച്ചു മുന്‍പോട്ടു നടത്തിയത് തിരിച്ചറിയുകയും, അടുത്ത ഘട്ടത്തിലേക്ക് നീങ്ങുവാന്‍ സ്വയം അനുവദിക്കുകയും ചെയ്യുക എന്നതാണ് ‘ഓര്‍ക്കുക’ എന്ന ഈ രേഖയുടെ പേരിനർഥമെന്നും, ഇങ്ങനെയാണ് സഭ മാനസാന്തരപ്പെടാന്‍ കൂടുതല്‍ പ്രാപ്തയാകുന്നതെന്നും, സിനഡിന്റെ സെക്രട്ടറി ജനറല്‍ കര്‍ദിനാള്‍ മാരിയോ ഗ്രെച്ച് പറഞ്ഞു.

ഓര്‍മ്മ എന്നത്, ഭൂതകാലത്തിലേക്കുള്ള തിരിച്ചു പോക്കല്ല മറിച്ച്, വര്‍ത്തമാനകാലത്തെ അനുഭവങ്ങളെ വിവേചിച്ചറിയുന്നതിനും, ഭാവിയിലേക്ക് സ്വയം തുറക്കുന്നതിനുമായി ചരിത്രത്തില്‍ ദൈവത്തിന്റെ പ്രവര്‍ത്തനങ്ങളെ തിരിച്ചറിയുക എന്നാണ് അര്‍ഥമാക്കുന്നതെന്നു കാര്‍ഡിനല്‍ പറഞ്ഞു. ഒരു പ്രത്യേക മാതൃക നിര്‍ദേശിക്കുന്നതിനു പകരം, ഓരോ പ്രാദേശിക സന്ദര്‍ഭത്തിനും അനുയോജ്യമായ ചോദ്യങ്ങള്‍, മാനദണ്ഡങ്ങള്‍, പ്രായോഗിക മാർഗനിദേശം എന്നിവ രേഖ മുന്‍പോട്ടു വയ്ക്കുന്നു.

രൂപതകളുടെ അവലോകനസമ്മേളനങ്ങള്‍ക്കു ശേഷം 2027-ന്റെ രണ്ടാം പകുതിയില്‍ മെത്രാന്‍ സമിതികളുടെയും, പൗരസ്ത്യ കത്തോലിക്കാ സഭകളുടെ ഭരണസംവിധാനങ്ങളുടെയും സമ്മേളനങ്ങള്‍ നടക്കും. 2028-ലെ ആദ്യ നാല് മാസങ്ങളില്‍ ഭൂഖണ്ഡാന്തര സമ്മേളനങ്ങളും, ഒടുവില്‍ 2028 ഒക്ടോബറില്‍ വത്തിക്കാനില്‍ സഭാസമ്മേളനവും നടക്കും.

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഒരുക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

സീറോമലബാർ ഹെറിറ്റേജ് ആൻഡ് റിസർച്ച് സെന്റർ ആശീർവദിച്ചു

37-ാമത് കെ സി ബി സി അഖില കേരള പ്രൊഫഷണൽ നാടക മേള 2026 സെപ്റ്റംബർ 18 മുതൽ 27 വരെ

സാമുവൽ - Chap 07 [1 of 2]

വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)