സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഒരുക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

Green Valley Development Society Organizes Free Mega Medical Camp
Published on

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കോട്ടയം അതിരൂപത ഹെൽത്ത് കമ്മിഷന്റെയും ക്നാനായ ഡോക്‌ടേഴ്‌സ് ഫോറത്തിന്റെയും സഹകരണത്തോടെ തടിയൻപാട് മരിയ സദൻ പാസ്റ്ററൽ സെന്ററിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമങ്ങളിലെ സാധാരണക്കാരായ ജനങ്ങളിലേക്ക് സംശുദ്ധമായ ആരോഗ്യം എത്തിക്കുക എന്നതാണ് ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്.

കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ ഡോക്ടർ ഫാ. ബിനു കുന്നത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി വൈസ് പ്രസിഡണ്ട് ഫാ. ഷാജു ചാമപ്പാറ ഉദ്‌ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ, പ്രോഗ്രാം ഓഫീസർ സിറിയക് പറമുണ്ടയിൽ, പ്രോഗ്രാം കോ - ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, എന്നിവർ സന്നിഹിതരായിരുന്നു.

കമ്മ്യൂണിറ്റി മെഡിസിൻ, ദന്തരോഗ വിഭാഗം, ഹൃദ്‌രോഗ വിഭാഗം, ന്യൂറോളജി, ഇ എൻ ടി, ജനറൽ സർജറി, ഓർത്തോപീഡിക്, പീഡിയയാട്രിക്, ത്വക്ക് രോഗ വിഭാഗം, ജനറൽ മെഡിസിൻ, ഗൈനക്കോളജി എന്നീ വിഭാഗങ്ങളിൽ ആയി ഡോ. ജോസ് ജോം തോമസ്, ഡോ. ശില്പ സണ്ണി, ഡോ. നയന ബിനു, ഡോ. ജിൻറ്റു ഫിലിപ്പ്, ഡോ. സാജൻ ജോസഫ് ചാഴികാടൻ, ഡോ. മാത്യു ജോസഫ്, ഡോ. ജോൺ ജോസഫ്, ഡോ. ആന്ദ്ര ബി ദാസ്, ഡോ. സിസ്റ്റർ ലത എസ് വി എം, ഡോ. സിസ്റ്റർ ഗ്രേസി തോമസ്, ഡോ. ജോമി ജോർജ്, എന്നീ ഡോക്‌ടേഴ്‌സിന്റെ സേവനം ലഭ്യമാക്കി. കാരിത്താസ് ഹോസ്പിറ്റൽ സ്റ്റാഫ് അംഗങ്ങൾ, ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സ്റ്റാഫ്‌അംഗങ്ങൾ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

logo
Sathyadeepam Online
www.sathyadeepam.org