

സാമൂവൽ ഏഴാം അദ്ധ്യായത്തിൽ എത്ര വാക്യങ്ങൾ ഉണ്ട്?
- 17 വാക്യങ്ങൾ
1 സാമുവൽ ഏഴാം അദ്ധ്യായത്തിലെ ഏക ശീർഷകം ഏത്?
- സാമുവൽ ന്യായാധിപൻ
കിരിയാത്ത് യയാറിമിലെ ആളുകൾ വന്ന് കർത്താവിന്റെ പേടകം എവിടെയാണ് എത്തിച്ചത്?
- ഗിരിമുകളിൽ താമസിച്ചിരുന്ന അഭിനാദാബിന്റെ ഭവനത്തിൽ (7:1)
കർത്താവിന്റെ പേടകം ഗിരിമുകളിൽ താമസിച്ചിരുന്ന അഭിനാദാബിന്റെ ഭവനത്തിൽ എത്തിച്ചതാര്?
- കിരിയാത്ത് യയാറിമിലെ ആളുകൾ (7:1)
അഭിനാദാബിന്റെ പുത്രന്റെ പേര്?
- ഏലെയാസർ (7:1)
അഭിനാദാബിന്റെ പുത്രൻ എലെയാസറിനെ അഭിഷേകം ചെയ്ത തെന്തിന്?
- കർത്താവിന്റെ പേടകം സൂക്ഷിക്കുന്നതിന് (7:1)
കർത്താവിന്റെ പേടകം എത്ര വർഷത്തോളം അഭിനാദാബിന്റെ ഭവനത്തിൽ ഇരുന്നു?
- 20 വർഷത്തോളം (7:2)
കർത്താവിങ്കലേക്ക് തിരിഞ്ഞു വിലപിച്ചു കൊണ്ടിരുന്നതാര്?
- ഇസ്രായേൽ ജനം (7:2)
പൂർണ്ണഹൃദയത്തോടെ നിങ്ങൾ കർത്താവിങ്കലേക്കു തിരിയേണ്ടതിനു അന്യദേവന്മാരെയും അസ്താർത്തെ ദേവതകളെയും ബഹിഷ്കരിക്കണം. ആര് ആരോട് പറഞ്ഞു?
- സാമുവൽ ഇസ്രായേൽ ജനത്തോട് (7:3)
എങ്ങിനെയാണ് കർത്താവിങ്കലേക്ക് തിരിയേണ്ടതെന്ന് സാമുവൽ ഇസ്രായേൽ ജനത്തോട് പറഞ്ഞത്?
- പൂർണ്ണഹൃദയത്തോടെ (7:3)
പൂർണ്ണഹൃദയത്തോടെ നിങ്ങൾ കർത്താവിങ്കലേക്ക് തിരിയേണ്ടതിന് ആരെയെല്ലാം ബഹിഷ്കരിക്കണം എന്നാണ് സാമുവൽ ഇസ്രായേൽ ജനത്തോട് പറഞ്ഞത്?
- അന്യദേവന്മാരെയും അസ്താർത്തെ ദേവതകളെയും (7:3)
ഇസ്രായേൽജനം എങ്ങനെയാണ് ദൈവത്തിനു സമർപ്പിക്കേണ്ടത്?
- പൂർണ്ണമായി (7:3)
ഇസ്രായേൽ ജനത്തോട് ആരെയാണ് ആരാധിക്കുവിൻ എന്ന് പറയുന്നത്?
- അവിടുത്തെ മാത്രം (7:3)
ആരുടെ കരങ്ങളിൽ നിന്നാണ് അവിടുന്ന് നിങ്ങളെ രക്ഷിക്കുമെന്ന് സാമുവൽ പറയുന്നത്?
- ഫിലിസ്ത്യരുടെ (7:3)
ബാലിന്റെയും അസ്താർത്തെയുടേയും ബിംബങ്ങളെ ബഹിഷ്കരി ച്ചതാര്?
- ഇസ്രായേല്യർ (7:4)
ഇസ്രായേല്യർ ആരുടെ ബിംബങ്ങളെയാണ് ബഹിഷ്കരിച്ചത്?
- ബാലിന്റെയും അസ്താർത്തയുടെയും (7:4)
ഇസ്രായേല്യര്‍ ബാലിന്റെയും അസ്താർത്തയുടെയും ബിംബങ്ങൾ ബഹിഷ്കരിച്ച് ആരെ മാത്രമാണ് ആരാധിച്ചത്?
- കർത്താവിനെ (7:4)
ഇസ്രായേൽ മുഴുവൻ എവിടെ ഒരുമിച്ചു കൂടട്ടെ എന്നാണ് സാമുവൽ പറഞ്ഞത്?
- മിസ്പായിൽ (7:5)
ഇസ്രായേല്യർ മിസ്പായിൽ ഒരുമിച്ചുകൂടി വെള്ളം കോരി ആരുടെ സന്നിധിയിലാണ് പകർന്നത്?
- കർത്താവിന്റെ (7:6)
ഞങ്ങൾ കർത്താവിനെതിരായി പാപം ചെയ്തു പോയി എന്ന് ഏറ്റു പറഞ്ഞതാര്?
- ഇസ്രായേല്യർ (7:6)
എവിടെവെച്ചാണ് സാമുവൽ ഇസ്രായേൽ ജനത്തെ ന്യായപാലനം ചെയ്യാൻ തുടങ്ങിയത്?
- മിസ്പായിൽ വച്ച് (7:6)
മിസ്പായിൽ വച്ച് സാമുവൽ ആരെയാണ് ന്യായപാലനം ചെയ്യാൻ തുടങ്ങിയത്?
- ഇസ്രായേൽ ജനത്തെ
ഇസ്രായേൽക്കാർ മിസ്പായിൽ ഒരുമിച്ചു കൂടിയിട്ടുണ്ടെന്നു കേട്ടപ്പോൾ ഇസ്രായേല്യരെ ആക്രമിക്കാൻ പുറപ്പെട്ടതാര്?
- ഫിലിസ്ത്യ പ്രഭുക്കന്മാർ (7:7)