International

കോവിഡ് 19 – പാകിസ്ഥാനിലെ ‘ഉപേക്ഷിക്കപ്പെട്ട കുട്ടികളുടെ അമ്മ’ സി. റൂത്ത് ലൂയിസ് അന്തരിച്ചു

Sathyadeepam

ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ നേരിടുന്ന കുട്ടികള്‍ക്കായി ജീവിതം സമര്‍പ്പിച്ച സി. റൂത്ത് ലൂയിസ് (77 വയസ്സ്) കോവിഡ്19 ബാധിച്ച് കറാച്ചിയില്‍ അന്തരിച്ചു.

1969 ല്‍ കറാച്ചിയിലെ ഡാര്‍ ഉല്‍ സുകുന്‍ (ഹോം ഫോര്‍ ഡിഫറന്റലി ഏബിള്‍ഡ്) ല്‍ പ്രവര്‍ത്തിക്കുകയും പിന്നീട് ഈ സ്ഥാപനത്തിന്റെ നേതൃത്വം എടുക്കുകയും ചെയ്ത സി. റൂത്ത് ഫ്രാന്‍സിസ്‌കന്‍ മിഷനറീസ് ഓഫ് ക്രൈസ്റ്റ് ദ കിംഗ് സഭാംഗം ആണ്.

സ്ഥാപനത്തിലെ 21 കുട്ടികള്‍ക്ക് കോവിഡ്19 ബാധിച്ചപ്പോള്‍ അവരെ ശുശ്രൂഷിക്കുന്നതിന് നേതൃത്വം നല്‍കിയത് സിസ്റ്റര്‍ റൂത്ത് ആയിരുന്നു. ജൂലൈ എട്ടിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സി. റൂത്ത് ജൂലൈ 20ന് കുട്ടികളുടെ ലോകത്തുനിന്ന് യാത്രയായി.

സമൂഹത്തില്‍ മാറ്റിനിര്‍ത്തപ്പെട്ട കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള സിസ്റ്റര്‍ റൂത്തിന്റെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ കറാച്ചി എന്നും ഓര്‍മ്മിക്കും എന്നാണ് സിന്ധ് ഗവര്‍ണര്‍ ഇമ്രാന്‍ ഇസ്മായില്‍ ട്വിറ്ററില്‍ കുറിച്ചത്.
1998 ല്‍ അമേരിക്കയില്‍ നടന്ന സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ സി. റൂത്തിന്റെ നാല് കുട്ടികള്‍ മെഡല്‍ ജേതാക്കളായി.
സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിക്കുമായി സംഭാവനകള്‍ നല്‍കിയവരെ ആദരിക്കുന്ന പ്രൈഡ് ഓഫ് കറാച്ചി അവാര്‍ഡ് 2014ല്‍ സിസ്റ്റര്‍ റൂത്തിന് ലഭിച്ചു. 2018 ല്‍ ഹക്കിം മൊഹമ്മദ് സയിദ് അവാര്‍ഡ് സിസ്റ്ററിനെ തേടിയെത്തി.

വിശുദ്ധ പന്തേനൂസ് (216) : ജൂലൈ 7

ദിവ്യവചന സഭയുടെ 150 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയില്‍ കത്കരി ഗോത്രവര്‍ഗക്കാര്‍ക്കായി ജനസേവാ സൊസൈറ്റി വികസന കേന്ദ്രം തുറന്നു

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം