International

ആര്‍ച്ചുബിഷപ് ഷീന്‍: വാഴ്ത്തപ്പെട്ടവനായുള്ള പ്രഖ്യാപനം മാറ്റി വച്ചു

Sathyadeepam

ആര്‍ച്ചുബിഷപ് ഫുള്‍ട്ടന്‍ ജെ. ഷീനിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതു മാറ്റി വച്ചു. ഡിസംബര്‍ 21-നു പ്രഖ്യാപനം നടത്തുമെന്നാണ് അറിയിച്ചിരുന്നത്. ഇതു മാറ്റി വച്ചതായി പ്രഖ്യാപനം നടക്കേണ്ടിയിരുന്ന പിയോറിയ രൂപത പത്രക്കുറിപ്പില്‍ അറിയിച്ചു. പ. സിംഹാസനത്തിന്‍റെ നിര്‍ദേശപ്രകാരമാണിതെന്നും പത്രക്കുറിപ്പില്‍ പറയുന്നു. നവംബര്‍ ഒടുവിലാണ് ബിഷപ് ഷീനിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാന്‍ വത്തിക്കാന്‍ തീരുമാനമെടുത്ത് പിയോറിയ രൂപതയെ അറിയിച്ചത്. എന്നാല്‍ ഡിസംബര്‍ 2 നു നല്‍കിയ അറിയിപ്പില്‍ ഇതു മാറ്റിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തനിക്കും ബിഷപ് ഷീനിന്‍റെ ഭക്തര്‍ക്കും ഇതില്‍ കടുത്ത ദുഃഖമുള്ളതായി പിയോറിയ ബിഷപ് പറഞ്ഞു. ആര്‍ച്ചുബിഷപ് ഷീനിന്‍റെ കാര്യത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ ആവശ്യമുള്ളതായി അമേരിക്കന്‍ മെത്രാന്മാരില്‍ ചിലര്‍ അറിയിച്ചതിനെ തുടര്‍ന്നാണു പ്രഖ്യാപനം നീട്ടിയതെന്നു വത്തിക്കാന്‍ വ്യക്തമാക്കി.

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16