International

സൗദി രാജകുമാരന്‍ ദാവിഞ്ചിയുടെ ക്രിസ്തുചിത്രം വാങ്ങി

Sathyadeepam

നവോത്ഥാന കാല ചിത്രകലാപ്രതിഭ ലിയോനാര്‍ദോ ദാവിഞ്ചിയുടെ വിഖ്യാതമായ ക്രിസ്തുചിത്രം വന്‍തുക കൊടുത്തു വാങ്ങിയത് സൗദി അറേബ്യയുടെ കിരീടാവകാശിയായ രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനാണെന്നു സ്ഥിരീകരിക്കപ്പെട്ടു. 45 കോടി ഡോളര്‍ മുടക്കിയാണ് ചിത്രം സൗദി രാജകുമാരന്‍ ലേലത്തില്‍ പിടിച്ചത്. കലാപ്രേമികള്‍ക്കിടയില്‍ വന്‍ ഡിമാന്‍ഡുണ്ടായിരുന്ന ചരിത്രപ്രാധാന്യമുള്ള ചിത്രം വാങ്ങാന്‍ ഇടനിലക്കാര്‍ വഴിയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ശ്രമം നടത്തിയത്. സൗദി അറേബ്യയെ മുസ്ലീം മൗലികവാദത്തില്‍ നിന്നു പുറത്തു കടത്താനും ആധുനികവത്കരിക്കാനും ഉള്ള വലിയ ഉദ്യമത്തിനു തുടക്കമിട്ടിരിക്കുകയാണ് സല്‍മാന്‍ രാജകുമാരന്‍. അഴിമതി നിരോധനത്തിന്‍റെ ഭാഗമായി അനേകം ഉന്നത ഭരണാധികാരികളെ സ്ഥാനഭ്രഷ്ടരാക്കി ജയിലില്‍ അടച്ച അദ്ദേഹം ഭീകരവാദത്തോട് അകലം പാലിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

image

ബ്രദര്‍ സാവിയോ അറക്കല്‍ സി എസ് ടി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

ഫാ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍ ട്രിബ്യൂണല്‍ പ്രസിഡന്റും പോസ്റ്റുലേറ്റര്‍ ജനറലും

പള്ളിപ്പരിസരം വൃത്തിയാക്കാമെന്ന ബിജെപി വാഗ്ദാനം നാഗാലാന്‍ഡ് ക്രൈസ്തവര്‍ നിരസിച്ചു

അനുദിന ജീവിതത്തിലേക്ക് ദൈവത്തെ സ്വാഗതം ചെയ്യുക

എം സി ബി എസ് അഖില കേരള ബൈബിള്‍ ക്വിസ് മത്സരം