International

രാഷ്ട്രീയ ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ട് – വത്തിക്കാന്‍

Sathyadeepam

എല്ലാ പൗരന്മാര്‍ക്കും രാഷ്ട്രീയ ഉത്തരവാദിത്വമുണ്ടെന്നു വത്തിക്കാന്‍ പ്രസ്താവിച്ചു. സംരക്ഷിക്കാനും ഭരിക്കാനും ചുമതല സ്വീകരിച്ചവര്‍ക്ക് ഈ ഉത്തരവാദിത്വം സവിശേഷമായും ഉണ്ടെന്നു ലോകസമാധാനദിനസന്ദേശത്തിന്‍റെ പ്രമേയമറിയിച്ചുകൊണ്ടിറക്കിയ പത്രക്കുറിപ്പില്‍ വത്തിക്കാന്‍ വ്യക്തമാക്കി. നിയമത്തെ സംരക്ഷിക്കുക, സമൂഹത്തിലെ വ്യക്തികള്‍ക്കും തലമുറകള്‍ക്കും സംസ്കാരങ്ങള്‍ക്കുമിടയില്‍ സംഭാഷണം സാദ്ധ്യമാക്കുക എന്നിവ ഭരണാധികാരികളുടെ ചുമതലയാണ്. പരസ്പരവിശ്വാസമില്ലാതെ സമാധാനം സാദ്ധ്യമാകില്ല. ഭൂമിയുടെയും ജീവന്‍റെയും ഭാവിയെ കുറിച്ചുള്ള കരുതല്‍ രാഷ്ട്രീയ പ്രതിബദ്ധതയുടെ ഭാഗമാണ്. – വത്തിക്കാന്‍ വിശദീകരിച്ചു. 52-ാമത് ലോകസമാധാന ദിനത്തിനുള്ള മാര്‍പാപ്പയുടെ സന്ദേശത്തിന്‍റെ പ്രമേയം "നല്ല രാഷ്ട്രീയം സമാധാനത്തിനുള്ള സേവനത്തില്‍" എന്നതായിരിക്കും. 2019 ജനുവരി ഒന്നിനാണ് അടുത്ത ലോകസമാധാനദിനാചരണം.

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം

സത്യദീപം-ലോഗോസ് ക്വിസ് 2025: [No.08]

ഇന്ത്യന്‍ കത്തോലിക്ക സഭയില്‍ നീതിക്കും സമത്വത്തിനും വേണ്ടി നിലകൊള്ളാന്‍ അഭ്യര്‍ത്ഥിച്ച് ദളിത് ക്രൈസ്തവ നേതാക്കള്‍