International

കാര്‍ലോ അക്കുത്തിസ് ഉള്‍പ്പെടെ പതിനഞ്ചു പേരെ വിശുദ്ധരായി പ്രഖ്യാപിക്കും

Sathyadeepam

ഈ സഹസ്രാബ്ദത്തില്‍ ജീവിച്ചു മരിച്ച കൗമാരജീവിതമാതൃക കാര്‍ലോ അക്കുത്തിസ് ഉള്‍പ്പെടെ 15 പേരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനു ഫ്രാന്‍സിസ് മാര്‍പാപ്പ അന്തിമാനുമതി നല്‍കി. തീയതി പ്രഖ്യാപിച്ചിട്ടില്ല. 2025-ലെ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചായിരിക്കും പ്രഖ്യാപനമെന്നു കരുതപ്പെടുന്നു.

2006-ല്‍ തന്റെ പതിനഞ്ചാം വയസ്സില്‍ മരണമടഞ്ഞ കാര്‍ലോ അക്കുത്തിസിനെ 2020-ല്‍ അസ്സീസിയില്‍ വച്ചാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. അതിനുശേഷം അക്കുത്തിസിന്റെ മാധ്യസ്ഥത്താല്‍ നടന്ന ഒരു അത്ഭുതം കൂടി സഭ ഔദ്യോഗികമായി അംഗീകരിച്ചു. 'ദമാസ്‌കസിലെ രക്തസാക്ഷികള്‍' എന്ന പേരിലറിയപ്പെടുന്ന 11 രക്തസാക്ഷികളും അള്‍ത്താരയിലേക്കുയര്‍ത്തപ്പെടുന്ന 15 പേരിലുള്‍പ്പെടുന്നു.

ലിബിയന്‍ രക്തസാക്ഷിയുടെ നാമത്തില്‍ അമേരിക്കയില്‍ പള്ളി

നവമെത്രാന്മാര്‍ക്ക് വത്തിക്കാനില്‍ പരിശീലനം

ചൈനയില്‍ ദതോങ് രൂപതയ്ക്ക് പുതിയ അധ്യക്ഷന്‍

ഉക്രെയ്നില്‍ നടന്ന ആക്രമണങ്ങളില്‍ പാപ്പ അതീവദുഃഖം രേഖപ്പെടുത്തി

പരിശുദ്ധ മറിയം നമ്മില്‍ സമാധാനം വര്‍ധിപ്പിക്കട്ടെ