International

ആമസോണിന് പ്രത്യാശയായി ലിയോ പതിനാലാമന്‍ പാപ്പയുടെ പെറു സന്ദര്‍ശനം

Sathyadeepam

നവംബറില്‍ ഏഴു ദിവസത്തേ ക്കായി നിശ്ചയിച്ചിരിക്കുന്ന ലിയോ പതിനാലാമന്‍ പാപ്പയുടെ പെറു സന്ദര്‍ശനം, മുറിവേറ്റ ആമസോ ണിയന്‍ ജനതയ്ക്ക് പ്രത്യാശ പകരും. ആമസോണ്‍ മേഖലയിലെ ജനത യുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനും പരിസ്ഥിതി ചൂഷണത്തിനെതിരെ ആഗോള ശ്രദ്ധ ആകര്‍ഷിക്കാനു മുള്ള ഒരു വലിയ വേദിയായി പാപ്പ യുടെ സന്ദര്‍ശനം മാറുമെന്നും, ജനങ്ങള്‍ പ്രതീക്ഷിക്കുന്നു. സന്ദര്‍ശനത്തിന്റെ ഭാഗമായി മാർപാപ്പ പുക്കാല്‍പ സന്ദര്‍ശിക്കു ന്നത് മേഖലയിലെ ഗോത്രവർഗ ക്കാരുടെ അവകാശ സംരക്ഷണ ത്തിനും പരിസ്ഥിതി സംരക്ഷണ ത്തിനും വലിയ കരുത്തേകുമെന്ന് വിലയിരുത്തപ്പെടുന്നു.

പെറുവില്‍ മിഷനറിയായി സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തി എന്ന നിലയില്‍, പെറുവിലെ ജനങ്ങളുടെ പ്രശ്‌നങ്ങളും ആമ സോണ്‍ നേരിടുന്ന വെല്ലുവിളികളും പാപ്പയ്ക്ക് ഏറെ പരിചിതമാണ്. ‘നമ്മുടെ വേദനകള്‍ എവിടെയാ ണെന്ന് പാപ്പയ്ക്ക് കൃത്യമായി അറിയാം,’ എന്ന് മെത്രാന്‍ സംഘ ത്തിന്റെ പ്രതിനിധിയായ ബിഷപ് ഡേവിഡ് മാര്‍ത്തിനെസ് പറഞ്ഞു.

ആമസോണ്‍ മേഖലയിലെ പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണവും തദ്ദേശവാസികള്‍ നേരിടുന്ന വിവേചനവും സന്ദര്‍ശനവേളയില്‍ പ്രധാന ചര്‍ച്ചാവിഷയമാകും. പ്രകൃതി സംരക്ഷണത്തിനും മനുഷ്യാന്തസ്സിനുമായി പാപ്പ ശബ്ദ മുയര്‍ത്തുമെന്ന് സഭാനേതൃത്വം പ്രതീക്ഷിക്കുന്നു.

2018-ല്‍ ഫ്രാന്‍സിസ് പാപ്പ പെറുവില്‍ നടത്തിയ സന്ദര്‍ശന ത്തിന്റെയും തുടര്‍ന്നുണ്ടായ ആമസോണ്‍ സിനഡിന്റെയും തുടര്‍ച്ചയായാണ് ഈ സന്ദര്‍ശനം വീക്ഷിക്കപ്പെടുന്നത്. സഭ ഒന്നിച്ച് സഞ്ചരിക്കുക അഥവാ സിനഡാലിറ്റി എന്ന ആശയത്തിന് ലിയോ പതിനാലാമന്‍ പാപ്പയും വലിയ പ്രാധാന്യം നല്‍കുന്നു. ദരിദ്രരു ടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും സംരക്ഷണത്തിനായി രാഷ്ട്രീയ-സാമൂഹിക തലങ്ങളില്‍ ഈ സന്ദര്‍ശനം സ്വാധീനം ചെലുത്തുമെന്ന് സഭ വിശ്വസിക്കു ന്നുവെന്നും മെത്രാന്മാര്‍ പ്രതികരിച്ചു.

വിശുദ്ധ മരിയ ഫൗസ്റ്റീന (1905-1938) : ഒക്‌ടോബര്‍ 5

വിശുദ്ധ ഫ്രാന്‍സീസ് അസ്സീസി  (1181-1226) : ഒക്‌ടോബര്‍ 4

ബ്രദർ മാവൂരൂസ് മഹാത്യാഗത്തിന്റെ ആൾരൂപം: ഫാ. പൗലോസ് കിടങ്ങൻ.

ലഹരിക്കെതിരെ ബോധവത്‌കരണ വാക്കത്തോൺ സംഘടിപ്പിച്ച് കലൂർ കതൃക്കടവ് പള്ളി

സീറോ മലബാര്‍ സഭയ്ക്ക് വക്താക്കളുടെ പുതിയ പാനല്‍