International

ഇസ്രായേല്‍ ആക്രമണത്തിന്റെ വാര്‍ഷികത്തില്‍ സമാധാനത്തിനായി പാപ്പായുടെ ജപമാല

Sathyadeepam

ഇസ്രായേലിലേക്ക് ഹമാസ് നടത്തിയ ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ റോമിലെ വിശുദ്ധ മേരി മേജര്‍ ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ലോകസമാധാനത്തിനായി ജപമാലയര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു.

അപകടത്തില്‍ ആയിരിക്കുന്ന നമ്മുടെ ലോകത്തിനുവേണ്ടിയും ജീവന്‍ സംരക്ഷിക്കപ്പെടാനും യുദ്ധം തിരസ്‌കരിക്കപ്പെടാനും സഹനമനുഭവിക്കുന്നവര്‍ക്ക് പരിചരണം ലഭിക്കാനും വേണ്ടി യും മാധ്യസ്ഥം വഹിക്കണമെന്ന് പരിശുദ്ധ അമ്മയോട് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു.

സിനിഡാലിറ്റിയെ കുറിച്ചുള്ള സിനഡിന് എത്തിയവര്‍ ഉള്‍പ്പെടെ അനേകര്‍ മാര്‍പാപ്പയോടൊപ്പം ജപമാലയില്‍ പങ്കെടുത്തു. ബസിലിക്കയുടെ പുറത്തും ആള്‍ക്കൂട്ടം ഉണ്ടായിരുന്നു.

ജപമാലസമര്‍പ്പണത്തിനു മുന്‍പ് മധ്യപൂര്‍വദേശത്തെ സമാധാനത്തിനായി മാര്‍പാപ്പ പ്രത്യേകമായ അഭ്യര്‍ത്ഥനയും നടത്തി.

ഇസ്രായേലില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഇരകളോട് ഒരിക്കല്‍ക്കൂടി തന്റെ ആത്മീയമായ അടുപ്പം മാര്‍പാപ്പ പ്രഖ്യാപിച്ചു.

ഗാസയില്‍ ഇനിയും നിരവധി ബന്ദികളുണ്ട് എന്നത് മറക്കരുത് എന്നും അവരെ അടിയന്തരമായി മോചിപ്പിക്കാന്‍ താന്‍ അഭ്യര്‍ത്ഥിക്കുന്നതായും മാര്‍പാപ്പ പറഞ്ഞു.

വചനമനസ്‌കാരം: No.177

മര്യാദ നഷ്ടപ്പെടുന്ന മതപ്രതികരണങ്ങള്‍

പ്രത്യാശ

കണ്‍ഫ്യൂഷന്‍ തീര്‍ക്കേണമേ!

ഞങ്ങള്‍ ആരുടെ പക്കല്‍ പോകും