International

നവംബറില്‍ മാര്‍പാപ്പയുടെ പ്രാര്‍ത്ഥന സഹനമനുഭവിക്കുന്ന കുഞ്ഞുങ്ങള്‍ക്കുവേണ്ടി

Sathyadeepam

നവംബറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രതിമാസ പ്രാര്‍ത്ഥനാ നിയോഗം സഹനമനുഭവിക്കുന്ന കുഞ്ഞുങ്ങള്‍ക്കു വേണ്ടി. യുദ്ധങ്ങളുടെ ഇരകളും അനാഥരുമായ കുട്ടികള്‍ക്കു വേണ്ടി ഈ മാസം പ്രാര്‍ത്ഥിക്കണമെന്നു മാര്‍പാപ്പ ആവശ്യപ്പെട്ടു. അടിമത്തത്തിനു സമാനമായ സാഹചര്യങ്ങളില്‍ ദശലക്ഷകണക്കിനു കുട്ടികള്‍ ഇപ്പോഴും കഴിയുന്നുണ്ടെന്നു പ്രാര്‍ത്ഥനാനിയോഗമറിയിച്ചുകൊണ്ടുള്ള വീഡിയോ സന്ദേശത്തില്‍ മാര്‍പാപ്പ ചൂണ്ടിക്കാട്ടി. അവര്‍ വെറും സംഖ്യകളല്ല. സ്വന്തമായ പേരുകളും മുഖവുമുള്ള മനുഷ്യവ്യക്തികളാണ്. ദൈവം നല്‍കിയ തനിമ അവര്‍ക്കുണ്ട്. കുടുംബത്താല്‍ ഉപേക്ഷിക്കപ്പെട്ട, വിദ്യാഭ്യാസമോ ആരോഗ്യപരിചരണമോ ഇല്ലാത്ത ഓരോ കുഞ്ഞും ഒരു വിലാപമാണ്. ദൈവത്തിങ്കലേയ്ക്ക് ഉയരുന്നതും മുതിര്‍ന്നവരായ നാം പടുത്തുയര്‍ത്തിയിരിക്കുന്ന ഈ സംവിധാനത്തെ ലജ്ജിപ്പിക്കുന്നതുമാണ്. ഉപേക്ഷിക്കപ്പെട്ട ഓരോ കുഞ്ഞും നമ്മുടെ തെറ്റാണ് - മാര്‍പാപ്പ വിശദീകരിച്ചു.

കൊച്ചിയിലെ കപ്പലൊച്ചകൾ [06]

ഡിജിറ്റല്‍ വിശ്വാസലോകം

വിശുദ്ധ ജാനുവാരിയൂസ് (-305) : സെപ്തംബര്‍ 19

ചാര്‍ലി കിര്‍ക്ക് : ദൈവത്തിനുള്ളതും സീസറിനുള്ളതും കൂടിക്കുഴയുമ്പോള്‍

ഈശോ കൂടെയുണ്ടെന്ന ബോധ്യം പ്രായോഗിക ജീവിതത്തിൽ പകർത്താൻ കുട്ടികൾക്ക് സാധിക്കണം