International

അവസാനവാക്കുകള്‍ ഇറ്റാലിയനില്‍ പറഞ്ഞു ബെനഡിക്ട് പാപ്പാ

Sathyadeepam

നിര്യാതനായ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അവസാനമായി ഉച്ചരിച്ച വാക്കുകള്‍, ''കര്‍ത്താവേ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു'' എന്നായിരുന്നു. മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ മുമ്പ് ഇറ്റാലിയന്‍ ഭാഷയിലായിരുന്നു ഈ വാക്കുകള്‍. ബെനഡിക്ട് പാപ്പായുടെ മാതൃഭാഷയായ ജര്‍മ്മന്‍ സംസാരിക്കാനറിയാത്ത ഒരു നഴ്‌സ് ആയിരുന്നു അപ്പോള്‍ പാപ്പായോടൊപ്പം കട്ടിലിനരികിലുണ്ടായിരുന്നത്. ദീര്‍ഘകാലമായി പാപ്പായുടെ പേഴ്‌സണല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്ന ആര്‍ച്ചുബിഷപ് ജോര്‍ജ് ഗാന്‍സ്വീന്‍ തൊട്ടുമുമ്പാണ് മുറിയില്‍ നിന്നു പുറത്തേക്കു പോയത്. നഴ്‌സ് പറഞ്ഞതിനുസരിച്ച്, ആര്‍ച്ചുബിഷപ് തന്നെയാണ് അവസാനവാക്കുകളുടെ വിവരം അറിയിച്ചത്.

ഡിസംബര്‍ 31 ഇറ്റാലിയന്‍ സമയം വെളുപ്പിനു മൂന്നു മണിയോടെയായിരുന്നു പാപ്പാ ഈ വാക്കുകളുച്ചരിച്ചത്. അതിനു ശേഷം മൗനമായിരുന്നു. ഡിസംബര്‍ 28 ന് പാപ്പായ്ക്കു രോഗീലേപന കൂദാശ നല്‍കിയിരുന്നതായി വത്തിക്കാന്‍ വക്താവ് അറിയിച്ചിരുന്നു.

എ ഐ യുഗത്തില്‍ മനുഷ്യാന്തസ് കാത്തുസൂക്ഷിക്കുക - ദൈവശാസ്ത്രജ്ഞരോട് മാര്‍പാപ്പ

യുദ്ധത്തോട് 'നോ' പറയുക, സമാധാനത്തോട് 'യെസും'

ഇറാക്കി ക്രൈസ്തവന്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടു

വിശുദ്ധ ജോസഫ് കൂപ്പര്‍ത്തീനോ (1603-1663) : സെപ്തംബര്‍ 18

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍