International

റോമിലെ തടവുകാര്‍ക്ക് മാര്‍പാപ്പയുടെ 15,000 ഐസ്‌ക്രീമുകള്‍

Sathyadeepam

റോമാനഗരം കടുത്ത വേനല്‍ച്ചൂടിലേയ്ക്കു കടന്നിരിക്കെ നഗരത്തിലെ വിവിധ ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സൗഹൃദസൂചകമായി ഐസ്‌ക്രീമുകള്‍ വിതരണം ചെയ്തു. പാപ്പായുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന കാര്‍ഡിനല്‍ കോണ്‍റാഡ് ക്രജേവ്‌സ്‌കിയാണ് ഇതിനു നേതൃത്വം നല്‍കിയത്. ജയിലുകളില്‍ കഴിയുന്ന ആയിരകണക്കിനാളുകള്‍ക്ക് പ്രത്യാശ പകരുന്നതിനുള്ള അവസരമായാണ് സഭ ഇതിനെ കാണുന്നതെന്നു കാര്‍ഡിനല്‍ പറഞ്ഞു. വേനലില്‍ നഗരത്തിലെ പല ആഹാരവിതരണശാലകളും അടയ്ക്കുമെന്നതിനാല്‍ സഭയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന സമയവുമാണിത്. റോമിലെ തെരുവുകളിലും മറ്റും കഴിയുന്ന അഗതികളെ തീരപ്രദേശങ്ങളിലേയ്ക്കു വിനോദയാത്രയ്ക്കു കൊണ്ടു പോകുന്ന പതിവും വത്തിക്കാന്‍ ജീവകാരുണ്യവിഭാഗത്തിനുണ്ട്.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം