International

ആമസോണ്‍ ആദിവാസികള്‍ മാര്‍പാപ്പയെ കാണും

Sathyadeepam

പെറു സന്ദര്‍ശിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയെ കാണാന്‍ ആമസോണ്‍ മഴക്കാടുകളില്‍ അധിവസിക്കുന്ന ആദിവാസികളുടെ പ്രതിനിധികളെത്തും. ആമസോണില്‍ കഴിയുന്ന ആദിവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങളിലേയ്ക്കു ശ്രദ്ധതിരിക്കാന്‍ ഈ കൂടിക്കാഴ്ചയ്ക്കു കഴിയുമെന്ന പ്രതീക്ഷയിലാണ് ആദിവാസിവിഷയങ്ങള്‍ ലോകത്തിനു മുമ്പില്‍ ഉന്നയിക്കുന്നവരുടെ സംഘടനകള്‍. ആമസോണ്‍ വനാന്തരങ്ങളില്‍ കഴിയുന്ന ആദിവാസികള്‍ പല തരത്തിലുള്ള ചൂഷണങ്ങള്‍ നേരിട്ടു വരികയാണ്. ബാഹ്യലോകത്തിന്‍റെ അധിനിവേശശ്രമങ്ങള്‍ തന്നെയാണ് ഇതില്‍ മുഖ്യം. തങ്ങളുടെ വാസസ്ഥലങ്ങള്‍ ദിനേന പരിമിതമാക്കപ്പെടുന്നതിന്‍റെ പ്രതിസന്ധികള്‍ അവര്‍ക്കുണ്ട്. പാരിസ്ഥിതിക നാശവും ആദിവാസികളുടെ അതിജീവനത്തിനു തടസമാകുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ പരിസ്ഥിതി സംരക്ഷണത്തില്‍ പുലര്‍ത്തുന്ന ശ്രദ്ധ ആദിവാസികളുടെ അവകാശസമരങ്ങളില്‍ രംഗത്തുള്ളവര്‍ക്ക് പ്രതീക്ഷ പകരുന്നതാണ്. 1988-ല്‍ ജോണ്‍ പോള്‍ രണ്ടാമനു ശേഷം പെറുവിലേയ്ക്ക് സന്ദര്‍ശനം നടത്തുന്ന പാപ്പയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ.

കണ്ണുണ്ടെങ്കിലും കാഴ്ചയില്ലാത്തവര്‍

വചനമനസ്‌കാരം: No.187

കാര്‍ലോയും ഫ്രസാത്തിയും: യുവവിശുദ്ധരുടെ സ്ഥാനപതിയായ മലയാളി വൈദികന്‍

ഗോഡ്‌സ് ഇന്‍ഫ്‌ളുവന്‍സര്‍ എന്നു വിളിക്കപ്പെട്ട കാര്‍ലോ

വിശുദ്ധി കാലഹരണപ്പെട്ടതല്ല