International

സുന്നി ആത്മീയാചാര്യനെയും കോപ്റ്റിക് സഭാതലവനെയും മാര്‍പാപ്പ കാണും

Sathyadeepam

ഏപ്രില്‍ അവസാനവാരത്തില്‍ ഈജിപ്ത് സന്ദര്‍ശിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ അല്‍ അസര്‍ ഗ്രാന്‍ഡ് ഇമാം ഷെയ്ഖ് അഹമ്മദ് അല്‍ തയ്യിബിനെയും കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭാദ്ധ്യക്ഷനായ പോപ് തവദ്രോസ് രണ്ടാമനെയും കാണുമെന്ന് വത്തിക്കാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടെ ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തുന്ന പതിനെട്ടാമത്തെ വിദേശയാത്രയാണിത്. ഇവയില്‍ ഏഴു തവണയും മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലേയ്ക്കായിരുന്നു മാര്‍പാപ്പയുടെ സന്ദര്‍ശനം. ഈജിപ്തില്‍ 90%-ത്തിലേറെയും സുന്നി മുസ്ലീങ്ങളാണ്. ജനസംഖ്യയുടെ 0.5%-ത്തില്‍ താഴെ മാത്രം വരുന്ന 2.7 ലക്ഷമാണ് കത്തോലിക്കരുടെ സംഖ്യ.
ലോകമെങ്ങുമുള്ള 100 കോടി വരുന്ന സുന്നി മുസ്ലീങ്ങളുടെ ആത്മീയപണ്ഡിതരുടെ മേധാവിയായി പരിഗണിക്കപ്പെടുന്നത് ഈജിപ്തിലെ കെയ്റോയിലെ അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റിയുടെ മേധാവിയും അല്‍ അസ്ഹര്‍ പള്ളി ഇമാമുമായ ഷെയ്ഖ് അല്‍ തയ്യിബാണ്. അദ്ദേഹവുമായി നടത്തുന്ന കൂടിക്കാഴ്ച പ്രാധാന്യമര്‍ഹിക്കുന്നതാണ്. പോപ് തവദ്രോസുമായുള്ള കൂടിക്കാഴ്ച സഭൈക്യരംഗത്തും നാഴികക്കല്ലാകുമെന്നു കരുതപ്പെടുന്നു. ഈജിപ്ത് സന്ദര്‍ശിക്കുന്ന രണ്ടാമത്തെ മാര്‍പാപ്പയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇതിനു മുമ്പ് 2000 -ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ കെയ്റോയും സീനായ്മലയും സന്ദര്‍ശിച്ചിരുന്നു.

image

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]