International

പേപ്പല്‍ സന്ദര്‍ശനത്തിനു മുമ്പ് ചിലെയില്‍ യുവാക്കളുടെ മിഷന്‍ പ്രവര്‍ത്തനം

Sathyadeepam

ജനുവരി അവസാനം ഫ്രാന്‍സിസ് മാര്‍പാപ്പ ചിലെ സന്ദര്‍ശിക്കുന്നതിനു മുമ്പായി 2,500 കോളേജ് വിദ്യാര്‍ത്ഥികള്‍ മിഷന്‍ പ്രവര്‍ത്തനത്തിനു ഗ്രാമാന്തരങ്ങളിലേയ്ക്കു പുറപ്പെട്ടു. പത്തു കലാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ 90 ഗ്രാ മീണ സമൂഹങ്ങളിലായി പത്തു ദിവസങ്ങളാണ് ചെലവഴിക്കുക. പത്തു ലക്ഷം കുടുംബങ്ങളുമായി ഇവര്‍ ഇടപെടും. നിരവധി സ്ഥലങ്ങളില്‍ ആരാധനാലയങ്ങള്‍ നിര്‍മ്മിക്കും. ചിലെയിലെ സഭ സജീവമാണെന്നതിനു തെളിവാണ് ഈ സംരംഭമെന്ന് ഇവരെ യാത്രയാക്കിക്കൊണ്ട് കാര്‍ഡിനല്‍ റിക്കാര്‍ദോ എസ്സാത്തി പ്രസ്താവിച്ചു. സഭ ജനസമൂഹങ്ങളിലും സര്‍വകലാശാലകളിലുമാണുള്ളത്. ഈ സഭയെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കാണേണ്ടത് – കാര്‍ഡിനല്‍ പറഞ്ഞു.

2014-ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ആഗോള യുവജനസംഗമത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ചെയ്ത പ്രസംഗത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് ചിലെയിലെ കാത്തലിക് കോളേജുകളിലാരംഭിച്ച പ്രവര്‍ത്തനമാണ് ഈ പത്തു ദിവസത്തെ മിഷന്‍ പ്രവര്‍ത്തനത്തിന് പശ്ചാത്തലമൊരുക്കുന്നത്. ഗ്രാമങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്നു നവീകരണധ്യാനങ്ങള്‍ നടത്തുക, പള്ളികള്‍ പണിയുക എന്നീ രണ്ടു കാര്യങ്ങള്‍ക്കാണ് ചിലെയിലെ കത്തോലിക്കായുവജനങ്ങള്‍ 2014 മുതല്‍ ഊന്നലേകിയിരുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി അമ്പതു ചാപ്പലുകള്‍ നിര്‍മ്മിക്കുകയാണു തങ്ങളുടെ പ്രാഥമിക ലക്ഷ്യമെന്ന് സംഘാടകര്‍ വ്യക്തമാക്കി.

മണ്‍ മറഞ്ഞുപോയ പല അറിവുകളും തിരിച്ചുകൊണ്ടുവരണം: അനില്‍ വൈദിക്

പകല്‍വീട് അംഗങ്ങള്‍ക്ക് സൗജന്യ ഫിസിയോ തെറാപ്പി പരിശീലനം!

എല്‍ എഫില്‍ നവീകരിച്ച ആക്‌സിഡന്റ് ആന്റ് എമര്‍ജന്‍സി വിഭാഗം

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്