International

കേരളത്തിനു വേണ്ടി മാര്‍പാപ്പയുടെ പ്രാര്‍ത്ഥന

Sathyadeepam

പെരുമഴയും പ്രളയവും മൂലം ദുരിതത്തിലായ കേരളത്തിലെ ജനങ്ങള്‍ക്കു വേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേക പ്രാര്‍ത്ഥന നടത്തി. സെ.പീറ്റേഴ്സ് അങ്കണത്തില്‍ ഞായറാഴ്ചയിലെ ത്രികാലജപത്തിനെത്തിയ ആയിരങ്ങള്‍ക്കൊപ്പമായിരുന്നു, കേരളത്തിന്‍റെ പ്രശ്നങ്ങള്‍ പ്രത്യേകം പരാമര്‍ശിച്ചുകൊണ്ട് മാര്‍പാപ്പ പ്രാര്‍ത്ഥിച്ചത്. കേരളസമൂഹത്തിന് അന്താരാഷ്ട്രസമൂഹത്തിന്‍റെ പിന്തുണയും ഐക്യദാര്‍ഢ്യവും മൂര്‍ത്തമായ രൂപത്തില്‍ ഉണ്ടാകണമെന്നു മാര്‍പാപ്പ ആവശ്യപ്പെട്ടു. കേരളജനതയ്ക്കു സഹായമെത്തിക്കാന്‍ കഷ്ടപ്പെടുന്ന കേരളസഭയ്ക്കും പാപ്പ പിന്തുണ പ്രഖ്യാപിച്ചു. പ്രളയവും ഉരുള്‍പൊട്ടലും വലിയ നാശനഷ്ടങ്ങള്‍ കേരളജനതയ്ക്കുണ്ടാക്കിയതായി മാര്‍പാപ്പ ലോകത്തെ ഓര്‍മ്മിപ്പിച്ചു.

image

ബ്രദര്‍ സാവിയോ അറക്കല്‍ സി എസ് ടി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

ഫാ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍ ട്രിബ്യൂണല്‍ പ്രസിഡന്റും പോസ്റ്റുലേറ്റര്‍ ജനറലും

പള്ളിപ്പരിസരം വൃത്തിയാക്കാമെന്ന ബിജെപി വാഗ്ദാനം നാഗാലാന്‍ഡ് ക്രൈസ്തവര്‍ നിരസിച്ചു

അനുദിന ജീവിതത്തിലേക്ക് ദൈവത്തെ സ്വാഗതം ചെയ്യുക

എം സി ബി എസ് അഖില കേരള ബൈബിള്‍ ക്വിസ് മത്സരം