International

മാര്‍പാപ്പയുടെ പേഴ്സണല്‍ സെക്രട്ടറിയ്ക്കു മാറ്റം

Sathyadeepam

പാപ്പാസ്ഥാനമേറ്റതു മുതല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പേഴ്സണല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്ന മോണ്‍. ഫാബിയാന്‍ പെഡാക്യോയ്ക്കു സ്ഥലംമാറ്റം നല്‍കി. വത്തിക്കാന്‍ വൈദികകാര്യാലയത്തിലാണ് ഇനിയദ്ദേഹം പ്രവര്‍ത്തിക്കുക. ഈ കാര്യാലയത്തില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് അര്‍ജന്‍റീനിയന്‍ വൈദികനായ അദ്ദേഹത്തെ ഫ്രാന്‍സിസ് മാര്‍ പാപ്പ തന്‍റെ പേഴ്സണല്‍ സെക്രട്ടറിയായി നിയമിച്ചത്. ബ്യൂവെനസ് അതിരൂപതാ വൈദികനും കാനോന്‍ നിയമപണ്ഡിതനുമായ ഇദ്ദേഹത്തെ റോമിലേയ്ക്ക് അയച്ചതും അന്നത്തെ അതിരൂപതാ ആര്‍ച്ചുബിഷപ്പായിരുന്ന മാര്‍പാപ്പയാണ്. ഇതൊരു സാധാരണ സ്ഥലംമാറ്റം മാത്രമാണെന്നും സ്ഥാനക്കയറ്റമോ ശിക്ഷയോ ഒന്നുമല്ലെന്നും വത്തിക്കാന്‍ വക്താവ് വിശദീകരിച്ചു. ഇതിനു മുമ്പു രണ്ടു മാര്‍പാപ്പാമാരും പേഴ്സണല്‍ സെക്രട്ടറിമാരെ മാറ്റിയിരുന്നില്ല. ജോണ്‍ പോള്‍ രണ്ടാമന്‍റെ പേഴ്സണല്‍ സെക്രട്ടറി നീണ്ട 40 വര്‍ഷമാണ് അദ്ദേഹത്തെ സേവിച്ചത്. ബെനഡിക്ട് പതിനാറാമന്‍റെ പേഴ്സണല്‍ സെക്രട്ടറി ഇപ്പോഴും അദ്ദേഹത്തിനു വേണ്ടി സേവനം തുടരുന്നു. ആ പതിവു പിന്തുടരാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഗ്രഹിക്കുന്നില്ലെന്നാണ് ഈ സ്ഥലംമാറ്റത്തിന്‍റെ അര്‍ത്ഥം.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്