International

ഒളിമ്പിക്‌സ് താരങ്ങള്‍ക്കു മാര്‍പാപ്പയുടെ ആശീര്‍വാദം

Sathyadeepam

ടോക്യോ ഒളിമ്പിക്‌സില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന കായികതാരങ്ങള്‍ക്കു ഫ്രാന്‍സീസ് മാര്‍പാപ്പ തന്റെ ആശീര്‍വാദം അയച്ചു. പകര്‍ച്ചവ്യാധിയുടെ ഈ കാലത്ത് ഈ കായികമേള പ്രത്യാശയുടെയും സാര്‍വത്രിക സാഹോദര്യത്തിന്റെയും ഒരു അടയാളമായിരിക്കട്ടെയെന്ന് വത്തിക്കാനിലെ പൊതുദര്‍ശനവേളയില്‍ മാര്‍പാപ്പ പറഞ്ഞു. 2020 മാര്‍ച്ചില്‍ തീരുമാനിച്ചിരുന്ന ഒളിമ്പിക്‌സ് കോവിഡ് മൂലമാണ് ഈ വര്‍ഷത്തേക്കു മാറ്റിയത്. മിക്കവാറും കാഴ്ചക്കാരില്ലാതെയാണ് മേള നടക്കുന്നത്. ഒളിമ്പിക്‌സിനെത്തുന്ന കായികതാരങ്ങളുടെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റുന്നതിന് ജപ്പാനിലെ കത്തോലിക്കാസഭ വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിരുന്നെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ അതെല്ലാം ഉപേക്ഷിച്ചു. കായികതാരങ്ങള്‍ ടോക്യോയിലെ പള്ളികള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് ടോക്യോ ആര്‍ച്ചുബിഷപ് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. 206 രാജ്യങ്ങളില്‍ നിന്നുള്ള പന്ത്രണ്ടായിരത്തോളം താരങ്ങള്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നുണ്ട്.

ആകാശത്തേക്ക് നോക്കി അടുപ്പിൽ തീ ഊതുന്ന പണ്ഡിതർ!

വിശുദ്ധ കോസ്മാസും വിശുദ്ധ ഡാമിയനും (-303) : സെപ്തംബര്‍ 26

“ദൈവത്തിന്റെ മേസ്തിരി” കല്ലിനെ ആത്മാവാക്കുന്ന പള്ളിപണിക്കാരെ ആവശ്യമുണ്ട്!

🌿 ഡിജിറ്റൽ വെൽനസിലേക്ക് ഒരു സ്റ്റെപ്പ്!

🌌 ബിഗ് ബാങ് തിയറി: ഇത് ദൈവവിശ്വാസത്തിൻ്റെ സൈഡാണോ അതോ എതിരാണോ? അതോ രണ്ടിനുമല്ലേ? 🤔✨