International

ആരോഗ്യപ്രവര്‍ത്തകരുടെ ത്യാഗത്തിനു മാര്‍പാപ്പയുടെ കൃതജ്ഞതാപ്രകാശനം

Sathyadeepam

ആരോഗ്യപ്രവര്‍ത്തകരുടെ ത്യാഗനിര്‍ഭരമായ സേവനത്തിനു ഫ്രാന്‍സിസ് മാര്‍പാപ്പ നന്ദി പ്രകാശിപ്പിച്ചു. കോവിഡ് പകര്‍ച്ചവ്യാധി കാലത്ത് മരണമടഞ്ഞ ആരോഗ്യപ്രവര്‍ത്തകരുടെ മാതൃക നമ്മിലെല്ലാവരിലും ആഴമേറിയ കൃതാര്‍ത്ഥത സൃഷ്ടിക്കുന്നു. നമുക്കെല്ലാവര്‍ക്കും ആത്മവിചിന്തനത്തിനുള്ള കാരണവുമാണ് ഇത്. പരസ്പരം കരുതലേകാനും അയല്‍സ്‌നേഹത്തിനു സാക്ഷ്യം വഹിക്കാനും നമ്മെ ഇതു വെല്ലുവിളിക്കുന്നു – മാര്‍പാപ്പ പറഞ്ഞു. കോവിഡ് പകര്‍ച്ചവ്യാധിക്കിടെ മരണമടഞ്ഞ ആരോഗ്യപ്രവര്‍ത്തകരുടെ ഒരു അനുസ്മരണശുശ്രൂഷയ്ക്കയച്ച സന്ദേശത്തിലാണ് മാര്‍ പാപ്പയുടെ ഈ പരാമര്‍ശങ്ങള്‍. ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാദമിയാണ് ചടങ്ങു സംഘടിപ്പിച്ചത്.
ആരോഗ്യപ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥസേവനം സ്വാര്‍ത്ഥതയ്‌ക്കെതിരായ ഒരു വാക്‌സിന്‍ പോലെ പ്രവര്‍ത്തിച്ചുവെന്നു മാര്‍പാപ്പ അഭിപ്രായപ്പെട്ടു. സഹായമര്‍ഹിക്കുന്നവരുടെ അടുത്തായിരിക്കാന്‍ മാനവഹൃദയത്തിലുള്ള ആഗ്രഹത്തിന്റെ പ്രകാശനമാണിത് – മാര്‍പാപ്പ വ്യക്തമാക്കി.
കോവിഡ് പകര്‍ച്ചവ്യാധിയുടെ ഭാഗമായി ഇറ്റലിയില്‍ മാത്രം 324 ഡോക്ടര്‍മാര്‍ മരിച്ചുവെന്നാണു കണക്ക്.

image

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും