International

കൊളംബിയന്‍ സന്ദര്‍ശനത്തിനിടെ മാര്‍പാപ്പയ്ക്കു നിസ്സാര പരിക്ക്

Sathyadeepam

കൊളംബിയന്‍ സന്ദര്‍ശനത്തിനിടെ പാപ്പി മൊബൈലില്‍ വച്ചു മുഖം കമ്പിയിലിടിച്ചു ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു പരിക്കേറ്റു. പരിക്ക് സാരമുള്ളതായിരുന്നില്ല. എങ്കിലും ഇടിച്ച ഭാഗം നീരു വച്ചു വീര്‍ത്തത് പ്രകടമായിരുന്നു. അല്‍പം പൊട്ടുകയും രക്തം വരികയും ചെയ്തു. ഐസ് വച്ചുള്ള പ്രാഥമിക ചികിത്സയാണു മാര്‍പാപ്പയ്ക്കു നല്‍കിയതെന്നു വത്തിക്കാന്‍ അറിയിച്ചു. "എനിക്കിടി കിട്ടി, എങ്കിലും സുഖമായി" എന്ന് തമാശ കലര്‍ത്തി പാപ്പ തന്നെ പിന്നീടിതിനെക്കുറിച്ചു പറഞ്ഞു. പരിക്കു മൂലം സന്ദര്‍ശനപരിപാടികളില്‍ മാറ്റമൊന്നും വരുത്തേണ്ടി വന്നില്ല. ജനങ്ങള്‍ക്കിടയിലൂടെ ആശീര്‍വാദം നല്‍കിക്കൊണ്ടു സഞ്ചരിക്കുന്നതിനായി മാര്‍പാപ്പയ്ക്കു വേണ്ടി പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക വാഹനമാണ് പാപ്പാ മൊബൈല്‍. ബുള്ളറ്റ് പ്രൂഫല്ലാത്ത തുറന്ന വാഹനമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. ബുള്ളറ്റ് പ്രൂഫ് വാഹനം മാര്‍പാപ്പ ബോധപൂര്‍വം വേണ്ടെന്നു വച്ചിരിക്കുന്നതാണ്.

image

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും