International

നൂറ് പുല്‍ക്കൂടുകള്‍ മാര്‍പാപ്പ ആശീര്‍വദിച്ചു

Sathyadeepam

ലോകമെങ്ങും നിന്ന് എത്തിച്ച വ്യത്യസ്തമായ 100 പുല്‍ക്കൂടുകള്‍ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആശീര്‍വദിച്ചു. വത്തിക്കാനിലെ പ്രദര്‍ശനത്തില്‍ ആകെ 30 രാജ്യങ്ങളില്‍ നിന്നുള്ള 130 പുല്‍ക്കൂടുകള്‍ ഉണ്ടായിരുന്നു. മുന്‍കൂട്ടി പരിപാടിയിടാതെ നടന്ന സന്ദര്‍ശനമായിരുന്നു പ്രദര്‍ശനഗരിയിലേയ്ക്കു മാര്‍പാപ്പയുടേത്. ജീവനുള്ള മൃഗങ്ങളുമായി 1223-ല്‍ വി. ഫ്രാന്‍സിസ് അസീസി ആദ്യമായി പുല്‍ക്കൂടു നിര്‍മ്മിച്ച ഗ്രെച്ചിയോ പട്ടണം കഴിഞ്ഞയാഴ്ച മാര്‍പാപ്പ സന്ദര്‍ശിച്ചിരുന്നു. ക്രിസ്മസിനോടനുബന്ധിച്ചു വീടുകളിലും പൊതുസ്ഥലങ്ങളിലുമെല്ലാം പുല്‍ക്കൂടുകള്‍ നിര്‍മ്മിക്കുന്ന പാരമ്പര്യം മനോഹരമാണെന്നും അതു തുടരണമെന്നും ആഹ്വാനം ചെയ്യുന്ന ഒരു അപ്പസ്തോലിക ലേഖനം മാര്‍പാപ്പ അവിടെ വച്ചു പുറപ്പെടുവിക്കുകയും ചെയ്തു.

വിശുദ്ധ യോഹന്നാന്‍ ശ്ലീഹാ : ഡിസംബര്‍ 27

പെരുകിയ അക്രമങ്ങള്‍ക്കിടയിലെ ക്രിസ്മസ്: അധികാരികളുടേത് പാഴ് വാക്കുകള്‍ എന്ന് കാര്‍ഡിനല്‍ ക്ലീമിസ്

Holy Mass Attendance Card Submission

വിശുദ്ധ സ്റ്റീഫന്‍ (36) : ഡിസംബര്‍ 26

Christmas Family Selfie Task