International

കോവിഡ്: പാപ്പായുടെയും കൂരിയായുടെയും നോമ്പുകാലധ്യാനം ഇപ്രാവശ്യവും ഇല്ല

Sathyadeepam

മാര്‍പാപ്പയും റോമന്‍ കൂരിയാ അംഗങ്ങളും ഒന്നിച്ചു ചേര്‍ന്ന് നോമ്പുകാലധ്യാനം നടത്തുന്ന പതിവ് ഈ വര്‍ഷവും ഉണ്ടാകില്ല. കോവിഡ് മൂലമാണ് മാര്‍ച്ച് ആദ്യവാരത്തില്‍ നിശ്ചയിച്ചിരുന്ന ധ്യാനം മാറ്റി വച്ചത്. കഴിഞ്ഞ വര്‍ഷവും കോവിഡ് മൂലം ഈ ധ്യാനം ഉണ്ടായിരുന്നില്ല. റോമിനു തെക്കുകിഴക്കുള്ള ആല്‍ബന്‍ കുന്നുകളിലുള്ള ഒരു ധ്യാനഭവനത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അധികാരത്തിലെത്തിയതിനു ശേഷം 2014 മുതല്‍ 2020 വരെ നോമ്പുകാല ധ്യാനം നടത്തി വന്നിരുന്നത്. 90 വര്‍ഷം മുമ്പ് പയസ് പതിനൊന്നാമന്‍ മാര്‍പാപ്പയാണ് പാപ്പായും കൂരിയാ അംഗങ്ങളും ഒന്നു ചേര്‍ന്ന് നോമ്പുകാലധ്യാനം നടത്തുന്ന പതിവിനു തുടക്കമിട്ടത്.

വാഴ്ത്തപ്പെട്ട കാര്‍ലോസ് മാനുവല്‍ റോഡ്രീഗ്‌സ് സാന്തിയാഗോ (1918-1963) : ജൂലൈ 13

ക്യാന്‍സര്‍ സുരക്ഷ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

എബെനേസര്‍ : അഭയശില

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി