International

ഡൊമിനിക്കന്‍ സന്യാസസമൂഹത്തിന് ഏഷ്യന്‍ മേധാവി

Sathyadeepam

ഡൊമിനിക്കന്‍ സന്യാസികള്‍ എന്നറിയപ്പെടുന്ന ഓര്‍ഡര്‍ ഓഫ് പ്രീച്ചേഴ്സ് എന്ന പ്രസിദ്ധമായ അന്താരാഷ്ട്ര സന്യാസസമൂഹത്തിന്‍റെ 88-ാമത് മേധാവിയായി ഫിലിപ്പൈന്‍സ് സ്വദേശിയായ ഫാ. ജെരാര്‍ദ് ഫ്രാന്‍സിസ്കോ ടിമോണര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഈ പദവിയിലെത്തുന്ന ആദ്യത്തെ ഏഷ്യക്കാരനാണ് 51 കാരനായ അദ്ദേഹം. 1995-ലാണ് അദ്ദേഹം വൈദികപട്ടം സ്വീകരിച്ചത്. 2014-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷനില്‍ അംഗമായി നിയമിച്ചു. സ്പെയിന്‍ സ്വദേശിയായ വി. ഡൊമിനിക് പതിമൂന്നാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ സ്ഥാപിച്ച സന്യാസസമൂഹമാണ് ഓര്‍ഡര്‍ ഓഫ് പ്രീച്ചേഴ്സ്.

സഭയും രാഷ്ട്രവും 

വിശുദ്ധ അലോഷ്യസ് ഗൊണ്‍സാഗ (1568-1591) : ജൂണ്‍ 21

യന്ത്രങ്ങളുടെ ബുദ്ധിയും മനുഷ്യന്റെ മഹത്വവും: ‘മാഞ്ഞിഫിക്ക ഹുമാനിത്താസ്’ നൽകുന്ന സന്ദേശം

ഗലാത്തിയ - Chap.3 [2of3]

ബെനഡിക്ടൈൻ സന്യസ്തർ മോണ്ടെകാസിനോയുടെ 1500-ാം വാർഷികത്തിനൊരുങ്ങുന്നു