ക്രൊയേഷ്യയിലെ പെട്രിഞ്ചയിൽ 2020 ഡിസംബർ 29 ന് ഉണ്ടായ ഭൂകമ്പത്തെത്തുടർന്ന് ആളുകൾ അവശിഷ്ടങ്ങൾ വൃത്തിയാക്കുന്നു. 
International

ഭൂകമ്പബാധിതര്‍ക്കു ക്രൊയേഷ്യന്‍ സഭയുടെ പത്തു ലക്ഷം ഡോളര്‍

Sathyadeepam

ഡിസംബര്‍ 29 നുണ്ടായ ഭൂകമ്പത്തെ തുടര്‍ന്നു ദുരിത മനുഭവിക്കുന്ന ക്രൊയേഷ്യയിലെ സാഗ്രെബ്, സിസാക് രൂപതകള്‍ക്ക് ക്രൊയേഷ്യന്‍ കത്തോലിക്കാ മെത്രാന്‍ സംഘം പത്തു ലക്ഷം ഡോളറിന്റെ അടിയന്തിര സഹായം നല്‍കുന്നു. സഭയുടെ ജീവകാരുണ്യവിഭാഗമായ കാരിത്താസിന്റെ നേതൃത്വത്തില്‍ താത്കാലിക പാര്‍പ്പിടങ്ങള്‍ നിര്‍മ്മിച്ചു തുടങ്ങിയെന്നു മെത്രാന്‍ സംഘത്തിന്റെ വക്താവ് പറഞ്ഞു. ഭൂകമ്പബാധിതമായ പ്രദേശങ്ങള്‍ സാഗ്രെബ് ആര്‍ച്ചുബിഷപ് കാര്‍ഡിനല്‍ ജോസഫ് ബോസാനിക് ഉള്‍പ്പെടെയുള്ള മെത്രാന്മാര്‍ സന്ദര്‍ശിച്ചു. ഏതാനും പള്ളികളും ഭൂകമ്പത്തില്‍ തകര്‍ന്നിട്ടുണ്ട്.

പാരന്റിംഗ് സെമിനാര്‍ നടത്തി

വിശുദ്ധ പന്തേനൂസ് (216) : ജൂലൈ 7

ദിവ്യവചന സഭയുടെ 150 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയില്‍ കത്കരി ഗോത്രവര്‍ഗക്കാര്‍ക്കായി ജനസേവാ സൊസൈറ്റി വികസന കേന്ദ്രം തുറന്നു

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6