International

നേപ്പാളില്‍ മതസ്വാതന്ത്ര്യലംഘനം: അഞ്ചു ക്രൈസ്തവര്‍ അറസ്റ്റില്‍

Sathyadeepam

മതവിശ്വാസസംബന്ധമായ കുറ്റങ്ങള്‍ ചുമത്തി അഞ്ചു ക്രൈസ്തവരെ നേപ്പാളില്‍ അറസ്റ്റ് ചെയ്തത് അവിടെ മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നതിന്‍റെ സൂചനയാണെന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ കുറ്റപ്പെടുത്തി. മതംമാറ്റനിരോധന നിയമത്തിന്‍റെ മറവിലാണ് അറസ്റ്റ്. ഒരു ക്രൈസ്തസയോഗത്തില്‍ സംബന്ധിക്കാന്‍ പോയവരെയാണ് അവര്‍ മതംമാറ്റത്തിനു പ്രേരണ നല്‍കാന്‍ പോയവരെന്ന് ആരോപിച്ച് പോലീസ് പിടികൂടിയത്. മൂന്നു നേപ്പാളി പൗരന്മാര്‍ക്കു പുറമെ ഒരു ഇന്ത്യാക്കാരനും ഒരു അമേരിക്കാക്കാരനുമാണ് പിടിയിലായത്. മതംമാറ്റനിയമം ലംഘിക്കുന്നവര്‍ക്ക് അഞ്ചും വര്‍ഷം വരെ തടവു ലഭിക്കാവുന്നതാണ് നേപ്പാളിലെ നിയമം. നേപ്പാളിലെ ക്രൈസ്തവരേയും ഇതര ന്യൂനപക്ഷങ്ങളേയും പീഡിപ്പിക്കുന്നതിനും കേസുകളില്‍ കുരുക്കുന്നതിനും മതംമാറ്റ നിയമം ദുരുപയോഗിക്കപ്പെടുന്നുവെന്നും ഇതു അവിടത്തെ ന്യൂനപക്ഷങ്ങളുടെ ഭാവിയെ കുറിച്ചു ചോദ്യങ്ങളുയര്‍ത്തുന്നുവെന്നും നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

കണ്ണുണ്ടെങ്കിലും കാഴ്ചയില്ലാത്തവര്‍

വചനമനസ്‌കാരം: No.187

കാര്‍ലോയും ഫ്രസാത്തിയും: യുവവിശുദ്ധരുടെ സ്ഥാനപതിയായ മലയാളി വൈദികന്‍

ഗോഡ്‌സ് ഇന്‍ഫ്‌ളുവന്‍സര്‍ എന്നു വിളിക്കപ്പെട്ട കാര്‍ലോ

വിശുദ്ധി കാലഹരണപ്പെട്ടതല്ല